'ഗള്‍ഫനുഭവങ്ങള്‍ പറയൂ, കേള്‍ക്കൂ' ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവുമായി സംവദിക്കാം

പ്രവീണ്‍ വൈശാഖന്‍ സംസാരിക്കുന്നു
പ്രവീണ്‍ വൈശാഖന്‍ സംസാരിക്കുന്നു

ഷാര്‍ജ: ഗള്‍ഫനുഭവങ്ങള്‍ പറയാനും കേള്‍ക്കാനുമായി ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ അവസരം. സാഹിത്യകാരന്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന്റെ സംവാദ സദസ്സിലേക്കാണ് ഗള്‍ഫനുഭവങ്ങള്‍ പങ്കുവെക്കാന്‍ പ്രവാസികള്‍ക്ക് അവസരമൊരുക്കിയിരിക്കുന്നത്.

വൈകീട്ട് ആറുമണിക്ക് തുടങ്ങുന്ന സംവാദത്തില്‍ ആദ്യദിവസമായ ഞായറാഴ്ച ഒട്ടേറെപ്പേരാണ് പങ്കെടുക്കാനെത്തിയത്. ചൊവ്വാഴ്ചവരെയാണ് പരിപാടി.

കാല്‍ നൂറ്റാണ്ടിലേറെയായി ഗള്‍ഫില്‍ പ്രവാസിജീവിതം നയിക്കുന്ന വ്യക്തികളുടെ ഗള്‍ഫനുഭവം കേള്‍ക്കുകയും ശിഹാബുദ്ദീന്‍ എഡിറ്റുചെയ്ത് പുസ്തകമാക്കി ഇറക്കുകയും ചെയ്യുമെന്ന് പ്രവീണ്‍ വൈശാഖന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. പി. പദ്മനാഭന്‍, ഹുസെഫ ഫക്‌റുദ്ദീന്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു. 

പ്രായംകുറഞ്ഞ ഗ്രാഫിക് എഴുത്തുകാരനായ ആയുഷ് ഡെന്നിയുടെ (ഇന്ത്യാ റെക്കോര്‍ഡ്‌സ് ഫെയിം) ലൈവ് ആര്‍ട്ട് ഡെമോ പരിപാടി തിങ്കളാഴ്ച നടക്കും. പുസ്തകോത്സവത്തിന്റെ അവസാനദിവസമായ നവംബര്‍ 13-ന് രാത്രി ഒമ്പതുമണിക്ക് എഴുത്തുകാരന്‍ ആനന്ദ് നീലകണ്ഠന്‍ സദസ്സുമായി സംവദിക്കും.

Content Highlights: sharjah book fair