‘തിരഞ്ഞെടുത്ത പഞ്ചാബികഥകൾ’; പുസ്തകം പ്രകാശനംചെയ്തു

പ്രൊഫ. വിഭ ശര്‍മ്മ, നിന്ദര്‍ ബുഗിയാനവി, പ്രൊഫ. റിസ്വാന്‍ ഖാന്‍, പ്രൊഫ. എസ്.പി. ശര്‍മ്മ, പ്രൊഫ. ടി.എന്‍. സതീശന്‍, പ്രൊഫ. മുഹ്സിന്‍ ഖാന്‍ (വൈസ് ചാന്‍സലര്‍), പ്രൊഫ. രാജീവ് ലോചന്‍ ശുക്ല, പ്രൊഫ. ക്രാന്തിപാല്‍, പ്രൊഫ. നുജും എന്നിവർ പുസ്തകവുമായി.

കൊച്ചി: ടി.എൻ. സതീശനും ക്രാന്തിപാലും ചേർന്ന് എഡിറ്റു ചെയ്ത് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ‘തിരഞ്ഞെടുത്ത പഞ്ചാബി കഥകൾ’ പ്രകാശനം ചെയ്തു. അലിഖഡ് സർവ്വകലാശാലയിൽ നടന്ന ചടങ്ങിൽ വൈസ്ചാൻസലർ പ്രൊഫ. മുഹ്‌സിൻ ഖാൻ പഞ്ചാബി എഴുത്തുകാരനായ നിന്ദർ ഖുഗിയാനവിയ്ക്ക് പുസ്തകം നൽകിയാണ് പ്രകാശനം നടത്തിയത്. 

മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'ഞാൻ ജഡ്ജിയുടെ ശിപായി ആയിരുന്നു' എന്ന വിവർത്തന പുസ്തകത്തിന് പ്രഖ്യാപിച്ച ബാബാ ഫരീദ് അവാർഡും 11000 രൂപയും നിന്ദർ ഖുഗിയാനവി ടി.എൻ. സതീശന് സമ്മാനിച്ചു.

പ്രൊഫ. വിഭ ശർമ്മ, പ്രൊഫ. റിസ്വാൻ ഖാൻ, പ്രൊഫ. എസ്.പി. ശർമ്മ, പ്രൊഫ. രാജീവ് ലോചൻ ശുക്ല, പ്രൊഫ. ക്രാന്തിപാൽ, പ്രൊഫ. നുജും എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Content Highlights: Official launch of 'Selected Punjabi Stories' at Aligarh University., Edited by T.N. Satheesan and Kranthipal., Nindar Ghugianvi received the Baba Farid Award., Published by Mathrubhumi Books.