പ്രശസ്ത വിവര്‍ത്തകന്‍ പി. മാധവന്‍ പിള്ള അന്തരിച്ചു

മറാത്തി നോവലിസ്റ്റ് വി.എസ് ഖണ്ഡേക്കറുടെ വിഖ്യാതനോവലായ 'യയാതി' മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ പി. മാധവന്‍ പിള്ള അന്തരിച്ചു. കാന്‍സര്‍രോഗത്തിന് ചികിത്സയിലായിരുന്നു. പെരുന്ന എന്‍.എസ്.എസ് മെഡിക്കല്‍ മിഷനില്‍ വെച്ചായിരുന്നു അന്ത്യം. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ചിത്രകാരന്‍ എ.എസ്സിന്റെ വരയോടെ ഖണ്ഡശ്ശയായി പ്രസിദ്ധീകരിച്ചുവന്ന കാലത്ത് യയാതിയുടെ മലയാളവിവര്‍ത്തനത്തിന് വന്‍സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. പ്രതിഭാറായ് എഴുതിയ 'യാജ്ഞസേനി', ശിലാപത്മം, മനോഹര്‍ ശ്യാമിന്റെ ഗുരുഗുരുസ്വാഹ, ആശാപൂര്‍ണാദേവിയുടെ നോവലുകള്‍ തുടങ്ങിയവ അദ്ദേഹത്തിന്റെ വിവര്‍ത്തനത്തിലൂടെയാണ് മലയാളി വായനക്കാരിലെത്തിയത്.
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ ഹിന്ദി അധ്യാപകരും എഴുത്തുകാരുമായിരുന്ന ഡോ. എം.ഇ വിശ്വനാഥ അയ്യര്‍,ഡോ. ഗോവിന്ദ ഷേണായ എന്നിവരുടെ ശിഷ്യനായിരുന്നു.
ഭാരതീയ ക്ലാസിക്കുകളുമായി മലയാളികള്‍ക്ക് ഹൃദയബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞത് പി. മാധവന്‍ പിള്ളയുടെ വിവര്‍ത്തനത്തിലൂടെയായിരുന്നു. മികച്ച വിവര്‍ത്തകനുള്ള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, ഭാരത് ഭവന്‍ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.
Content Highlights: P Madhavan Pillai passed away, Marathi Novel Yayati, Malayalam Literature