'ഒരു മനുഷ്യന്‍ ഏഴ് കൊടുമുടികള്‍'; ഷെയ്ഖ് ഹസന്‍ ഖാന്റെ ആത്മകഥയുടെ കവര്‍ ചിത്രം പ്രകാശനം ചെയ്തു

'ഒരു മനുഷ്യൻ ഏഴ് കൊടുമുടികൾ' എന്ന, ഷെയ്ഖ് ഹസൻ ഖാന്റെ ആത്മകഥയുടെ കവര്‍ ചിത്രം സന്തോഷ് ജോര്‍ജ് കുളങ്ങര പ്രകാശനം ചെയ്യുന്നു. പുസ്തകത്തിന്റെ സഹരചയിതാവും മാധ്യമപ്രവര്‍ത്തകനുമായ എസ്. അരുൺശങ്കര്‍ സമീപം.
'ഒരു മനുഷ്യൻ ഏഴ് കൊടുമുടികൾ' എന്ന, ഷെയ്ഖ് ഹസൻ ഖാന്റെ ആത്മകഥയുടെ കവര്‍ ചിത്രം സന്തോഷ് ജോര്‍ജ് കുളങ്ങര പ്രകാശനം ചെയ്യുന്നു. പുസ്തകത്തിന്റെ സഹരചയിതാവും മാധ്യമപ്രവര്‍ത്തകനുമായ എസ്. അരുൺശങ്കര്‍ സമീപം.

കൊച്ചി: ഏഴ് ഭൂഖണ്ഡങ്ങളിലെയും ഏറ്റവും വലിയ കൊടുമുടികള്‍ കയറിയ ആദ്യ മലയാളിയായ ഷെയ്ഖ് ഹസന്‍ ഖാന്റെ ആത്മകഥയുടെ കവര്‍ ചിത്രം പ്രകാശനം ചെയ്തു. പ്രശസ്ത യാത്രികനായ സന്തോഷ് ജോര്‍ജ് കുളങ്ങരയാണ് 'ഒരു മനുഷ്യന്‍ ഏഴ് കൊടുമുടികള്‍' എന്ന പേരില്‍ പുറത്തിറങ്ങുന്ന പുസ്തകത്തിന്റെ കവര്‍ പ്രകാശനം നിര്‍വഹിച്ചത്. 

സമതലങ്ങളില്‍ മാത്രം യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്ന മലയാളിയില്‍ സാഹസ ബുദ്ധി ഉണ്ടാക്കാനും പുതിയ തലമുറയ്ക്ക് പ്രചോദനമേകാനും ഷെയ്ഖിന്റെ ആത്മകഥയ്ക്ക് കഴിയുമെന്ന് സന്തോഷ് ജോര്‍ജ്ജ് കുളങ്ങര പറഞ്ഞു. ഒരു സാധാരണക്കാരനായ ഞാന്‍ വിചാരിച്ചപ്പോള്‍ അഞ്ച് വര്‍ഷംകൊണ്ട് എവറസ്റ്റ് കയറാന്‍ കഴിഞ്ഞെങ്കില്‍ മറ്റുള്ളവര്‍ക്കും എന്തും സാധിക്കുമെന്നാണ് പുസ്തകത്തിലൂടെ പറയാന്‍ ശ്രമിച്ചിരിക്കുന്നതെന്ന് ഷെയ്ഖ് ഹസന്‍ ഖാനും പറഞ്ഞു.

മരങ്ങാട്ടുപിള്ളിയില്‍ നടന്ന ചടങ്ങില്‍ പുസ്തകത്തിന്റെ സഹരചയിതാവും മാധ്യമപ്രവര്‍ത്തകനുമായ എസ്. അരുണ്‍ശങ്കറും സന്നിഹിതനായിരുന്നു. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന പുസ്തകം ഡിസംബര്‍ 15-ന് വായനക്കാരിലേയ്ക്ക് എത്തും.

പുസ്തകത്തിന്റെ പ്രീബുക്കിങ് മാതൃഭൂമി ബുക്‌സ് ഓണ്‍ലൈനില്‍ ആരംഭിച്ചിട്ടുണ്ട്. 270 രൂപ വിലയുള്ള പുസ്തകത്തിന്റെ പ്രീബുക്കിങ് വില 220 രൂപയാണ്.

പുസ്തകം വാങ്ങാന്‍ mbibooks.com സന്ദര്‍ശിക്കുക.

Content Highlights: Cover of 'Oru manushyan ezhu kodumudikal' book by Sheikh Hassan Khan, first Malayali to conquer Everest & 7 highest peaks. Pre-order now!