ഉമ്മന്‍ ചാണ്ടിയുടെ ആത്മകഥ 'കാലം സാക്ഷി'യുടെ പ്രീ ബുക്കിങ് ആരംഭിച്ചു

ഉമ്മന്‍ ചാണ്ടിയുടെ ആത്മകഥയുടെ മുഖചിത്രം | Mathrubhumi
ഉമ്മന്‍ ചാണ്ടിയുടെ ആത്മകഥയുടെ മുഖചിത്രം | Mathrubhumi

കേരളരാഷ്ട്രീയത്തില്‍ ആറു പതിറ്റാണ്ടുകാലം നിറഞ്ഞുനിന്ന ജനപ്രിയനായ രാഷ്ട്രീയനേതാവും മുന്‍മുഖ്യമന്ത്രിയുമായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ ആത്മകഥ 'കാലം സാക്ഷി' മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിക്കുന്നു. സെപ്റ്റംബര്‍ 10-ന് വിപണിയിലെത്തുന്ന പുസ്തകത്തിന്റെ പ്രീ ബുക്കിങ് ആരംഭിച്ചു. 

650 രൂപ മുഖവില വരുന്ന പുസ്തകം ഇപ്പോള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് 499 രൂപയ്ക്ക് ലഭിക്കും. പ്രശസ്ത പത്രപ്രവര്‍ത്തകന്‍ സണ്ണിക്കുട്ടി ഏബ്രഹാം ആണ് പുസ്തകം തയ്യാറാക്കിയത്. മമ്മൂട്ടിയാണ് അവതാരിക എഴുതിയിരിക്കുന്നത്.

മാതൃഭൂമി ബുക്സ്റ്റാളുകളിലും ഓണ്‍ലൈനിലും ബുക്ക് ചെയ്യാവുന്നതാണ്. ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാന്‍ mbibooks.com സന്ദര്‍ശിക്കുക.

Content Highlights: Oommen Chandy, Autobiography, Kaalam sakshi pre-booking, Mathrubhumi books