മൂന്ന് നോവലുകള്‍, മൂന്ന് നോവലിസ്റ്റുകള്‍; പുസ്തകസംവാദം ബുധനാഴ്ച തൃശ്ശൂരില്‍

കോഴിക്കോട്; മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച 'ആത്രേയകം', 'ദേഹം', 'മരണവംശം' എന്നീ നോവലുകളുടെ എഴുത്തുകാരായ ആര്. രാജശ്രീ, അജയ് പി. മങ്ങാട്ട്, പി.വി. ഷാജികുമാര്‍ എന്നിവര്‍ സ്വന്തം രചനകളെക്കുറിച്ച് വായനക്കാരുമായി സംവദിക്കാനായി തൃശ്ശൂരിലെത്തുന്നു.
പുസ്തകത്തിന്റെ എഴുത്തുവഴികളും വായനാവിശേഷങ്ങളും വായനക്കാരുമായി പങ്കുവെയ്ക്കാന്‍ ഒക്ടോബര്‍ 9-ന് വൈകീട്ട് അഞ്ച് മണിക്ക് തൃശ്ശൂര്‍ വെളിയന്നൂര്‍ റോഡിലുള്ള മാതൃഭൂമി ബുക്സ്റ്റോറിലാണ് എഴുത്തുകാര്‍ എത്തുന്നത്.
മാതൃഭൂമി സോഷ്യല്‍മീഡിയ വിഭാഗത്തിലെ ക്രിയേറ്റിവ് ഹെഡ് പ്രിയരാജ് ഗോവിന്ദരാജ്, ക്ലബ്ബ് എഫ്.എം. റേഡിയോ അവതാരക ആര്.ജെ. അച്ചു എന്നിവര്‍ പുസ്തകസംവാദത്തിന്റെ മോഡറേറ്റര്‍മാരാകും. പ്രവേശനം സൗജന്യമാണ്.
'ആത്രേയകം', 'ദേഹം', 'മരണവംശം' എന്നീ പുസ്തകങ്ങള്‍ ഓണ്‍ലൈനായി വാങ്ങാന്‍ mbibooks.com സന്ദര്‍ശിക്കുക.
Content Highlights: Book discussion of Deham, Maranavamsam, Athreyakam at Mathrubhumi books