മാതൃഭൂമി ബുക്‌സില്‍ വര്‍ഷാന്ത്യവില്‍പ്പന തുടരുന്നു

മാതൃഭൂമി ബുക്‌സ്റ്റാള്‍ | ഫോട്ടോ: കെ.കെ. സന്തോഷ്
മാതൃഭൂമി ബുക്‌സ്റ്റാള്‍ | ഫോട്ടോ: കെ.കെ. സന്തോഷ്

കോഴിക്കോട്: സാമ്പത്തിക വര്‍ഷാന്ത്യത്തിന്റെ ഭാഗമായി കോഴിക്കോട് രാജാജി റോഡിലുള്ള മാതൃഭൂമി ബുക്‌സില്‍ നടക്കുന്ന മെഗാ ഇയര്‍ എന്‍ഡ് സെയില്‍ തുടരുന്നു. 3000 രൂപ വിലവരുന്ന മാതൃഭൂമി പുസ്തകങ്ങള്‍ ഇപ്പോള്‍ 1999 രൂപയ്ക്ക് ലഭിക്കും.

കുട്ടികള്‍ക്കുള്ള ഇംഗ്ലീഷ്, മലയാളം പുസ്തകങ്ങളുടെ വിപുലമായ ശേഖരമാണ് മേളയില്‍ ഒരുക്കിയിരിക്കുന്നത്. 

ചേതന്‍ ഭഗത്തിന്റെ 11 റൂള്‍സ് ഫോര്‍ ലൈഫ്, ചാള്‍സ് എലന്റെ ആര്യന്‍സ്, എബ്രഹാം വര്‍ഗീസിന്റെ ദ കവനന്റ് ഓഫ് വാട്ടര്‍ എന്നീ പുസ്തകങ്ങള്‍ പ്രധാന ആകര്‍ഷണമാണ്.

സ്‌കൂള്‍, കോളേജ് ലൈബ്രറികള്‍ക്കും വായനശാലകള്‍ക്കും പ്രത്യേക വിലക്കിഴിവ് ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8590601383

ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസിന്റെ അപ്രകാശിത നോവല്‍ 'അണ്‍ടില്‍ ഓഗസ്റ്റ്' ചൊവ്വാഴ്ച മുതല്‍ ബുക്സ്റ്റാളില്‍ ലഭ്യമാകും. മാജിക്കല്‍ റിയലിസത്തിന്റെ മാസ്മരികതയിലൂടെ ലോകമെങ്ങുമുള്ള വായനക്കാരെ വിസ്മയിപ്പിച്ച മാര്‍കേസിന്റെ അവസാനത്തെ നോവല്‍ അദ്ദേഹം മരിച്ചതിന്റെ പത്താം വര്‍ഷമാണ് പ്രസിദ്ധീകരിക്കുന്നത്. 799 രൂപയുള്ള പുസ്തകം 649-ന് ലഭിക്കും.

Content Highlights: Mathrubhumi books mega year end sale offer