മാതൃഭൂമി ബുക്സ് മെഗാ ഇയര്‍ എന്‍ഡ് സെയില്‍ തിങ്കളാഴ്ച മുതല്‍

കോഴിക്കോട്: സാമ്പത്തിക വര്‍ഷാന്ത്യത്തോടനുബന്ധിച്ച് മാതൃഭൂമിയുടെ എല്ലാ ബുക്സ്റ്റാളുകളിലും തിങ്കളാഴ്ച മുതല്‍ പുസ്തകങ്ങള്‍ക്ക് വന്‍ വിലക്കിഴിവ്.
മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 3000 രൂപ വിലവരുന്ന പുസ്തകങ്ങള്‍ ഇപ്പോള്‍ 1999 രൂപയ്ക്ക് സ്വന്തമാക്കാം. മാതൃഭൂമി ബുക്‌സിന്റെ പുസ്തകങ്ങള്‍ക്ക് ലഭിക്കുന്ന ഏറ്റവും മികച്ച ഡിസ്‌കൗണ്ടാണിത്. കൂടാതെ ഇംഗ്ലീഷ് പുസ്തകങ്ങള്‍ക്കും മറ്റ് പ്രസാധകരുടെ മലയാളം പുസ്തകങ്ങള്‍ക്കും ആകര്‍ഷകമായ വിലക്കിഴിവുണ്ട്.
ഐതിഹ്യമാല, പാവങ്ങള്‍, നാം മുന്നോട്ട്, ഇന്ത്യയെ കണ്ടെത്തല്‍, യേശുദേവന്‍, ശ്രീനാരായണഗുരുവിന്റെ സമ്പൂര്‍ണകൃതികള്‍, ഹൈമവതഭൂവില്‍, കാന്‍സര്‍ വാര്‍ഡിലെ ചിരി തുടങ്ങിയ എക്കാലത്തെയും മികച്ച കൃതികള്‍ മുതല്‍ സമീപകാലത്ത് ശ്രദ്ധിക്കപ്പെട്ട ശ്രീകുമാരന്‍ തമ്പിയുടെ ജീവിതം ഒരു പെന്‍ഡുലം, ഉമ്മന്‍ചാണ്ടിയുടെ ആത്മകഥ- കാലം സാക്ഷി, മുഹമ്മദ് അബ്ബാസിന്റെ വിശപ്പ് പ്രണയം ഉന്മാദം, മാധവ് ഗാഡ്ഗിലിന്റെ ആത്മകഥ പശ്ചിമഘട്ടം ഒരു പ്രണയകഥ, രാജ്‌മോഹന്‍ ഗാന്ധിയുടെ ആധുനിക ദക്ഷിണേന്ത്യ, എതിരന്‍ കതിരവന്റെ മസ്തിഷ്‌കം എന്നിവ വരെയുള്ള മികച്ച പുസ്തകങ്ങള്‍ ഇപ്പോള്‍ വന്‍ വിലക്കിഴിവില്‍ സ്വന്തമാക്കാം. ശശി തരൂരിന്റെ തരൂരോസോറസ്, സാറാ ജോസഫിന്റെ ലില്യപ്പ, നൊബേല്‍ ജേതാവ് നര്‍ഗീസ് മുഹമ്മദിയുടെ ജീവിതകഥ, ബുക്കര്‍ സമ്മാനത്തിന് ഷോര്‍ട്‌ലിസ്റ്റ് ചെയ്യപ്പെട്ട ചിഗോസി ഒബ്യോമയുടെ മീന്‍പിടിത്തക്കാര്‍, ബി.കെ. ഹരിനാരായണന്റെ അനുരാഗനദിയേ തുടങ്ങിയ വൈവിധ്യമാര്‍ന്ന പുതിയ പുസ്തകങ്ങളും ഇപ്പോള്‍ മികച്ച വിലക്കിഴിവില്‍ വാങ്ങാന്‍ കഴിയും.
സ്‌കൂള്‍, കോളേജ് ലൈബ്രറികള്‍ക്കും വായനശാലകള്‍ക്കും പ്രത്യേക വിലക്കിഴിവ് ലഭ്യമാണ്. മെഗാ ഇയര്‍ എന്‍ഡ് സെയില്‍ മാര്‍ച്ച് 20-ന് അവസാനിക്കും.
എം. കൃഷ്ണന്‍നായരുടെ സാഹിത്യവാരഫലത്തിന്റെ ബുക്കിങ് ബുക്സ്റ്റാളിലും mbibooks.com -ലും തുടരുന്നു.
Content Highlights: Mathrubhumi books Mega year end sale offer