മരണക്കൂട്ട്, കാശികം, ജീവിതം എന്ന തീക്കടല്‍; ജീവിതത്തിന്റെ ചൂടും ചൂരും നിറഞ്ഞ പുസ്തകങ്ങള്‍

ജീവിതത്തിന്റെ ചൂടും മരണത്തിന്റെ ചൂരും നിറഞ്ഞ പുസ്തകങ്ങളാണ് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'മരണക്കൂട്ട്', 'കാശികം', 'ജീവിതം എന്ന തീക്കടല്‍' എന്നിവ.
പി. വിനു എന്ന ശവംവാരിയുടെ അനിതരസാധാരണമായ ജീവിതമാണ് നിയാസ് കരീം എഴുതിയ 'മരണക്കൂട്ട്' എന്ന പുസ്തകത്തില്‍. ജാതിയുടെയോ മതത്തിന്റെയോ നിറത്തിന്റെയോ പേരിലല്ല, മനസ്സറിഞ്ഞ് ചെയ്യുന്ന തൊഴിലിന്റെ പേരില്‍ സമൂഹം ഇരുട്ടില്‍ത്തള്ളിയ മനുഷ്യനും അയാളുടെ ജീവിതവുമാണ് ഈ കൃതിയില്‍ പറയുന്നത്.
അപമൃത്യുവിനിരയായ മൃതദേഹങ്ങള്‍ എടുക്കുന്നതാണ് വിനുവിന്റെ തൊഴില്‍. അതിനാല്‍ നാട്ടുകാര്‍ അയാള്‍ക്കെിട്ട വിളിപ്പേരാണ് ശവംവാരി എന്നത്. വായിക്കുമ്പോള്‍ നെഞ്ചില്‍ കനംതൂങ്ങുന്ന അനുഭവങ്ങളാണ് മരണക്കൂട്ടിലുള്ളത്. അത് നമ്മില്‍ പലരുടെയും ആത്മബോധത്തെ തട്ടിയുണര്‍ത്താന്‍ ഉപകാരപ്പെട്ടേക്കുമെന്നുറപ്പാണ്.
കേരളത്തിലെ ഒരു ഗ്രാമത്തില്‍ ജനിച്ച്, കേവലബോധത്തിന്റെ പ്രേരണകളെയും മാനുഷികമായ ചോദനകളെയും അതിജീവിച്ച് ആത്മീയവഴികളിലേക്ക് തിരിഞ്ഞ യുവാവിന്റെ സത്യാന്വേഷണയാത്രയാണ് 'കാശികം'. കാവില്‍മഠം ഭവദാസ് ഈ പുസ്തകത്തില്‍ ഹിമാലയത്തിലും വാരാണസിയിലുമടക്കം ഭാരതീയ ആത്മീയദര്‍ശനത്തിന്റെ പൊരുളുതേടിയലഞ്ഞ ഒരു യുവ അഘോരിസാധുവിന്റെ ജീവിതമാണ് പ്രതിപാദിക്കുന്നത്.
അമാനുഷികരായ നിഗൂഢസംഘമായി നാം അപരിചിതത്വത്തിന്റെയും അജ്ഞാതമായ ഉള്‍ഭയത്തിന്റെയും നിഴലില്‍ നിര്‍ത്തിപ്പോരുന്ന അഘോരികളുടെ ജീവിതസത്യങ്ങളിലേക്ക് വെളിച്ചംവീശുന്ന കൃതിയാണ് കാശികം.
ജീവിതപ്പോരാട്ടത്തിന്റെ പല മുഖങ്ങള്‍ കണ്ട പട്ടാളക്കാരന്റെ ആത്മകഥയാണ് ലെഫ്റ്റനന്റ് കേണല്‍ എം.കെ. സുരേന്ദ്രന്റെ 'ജീവിതം എന്ന തീക്കടല്‍'. വായിക്കുമ്പോള്‍ ഒരു ത്രില്ലര്‍ മൂവിപോലെ ഉദ്വേഗം അനുഭവിപ്പിക്കുന്ന ഈ പുസ്തകം ഒരു റിയല്‍ ലൈഫ് ഹീറോയെ വായനക്കാര്‍ക്ക് കാണിച്ചു തരുന്നു.
വേറിട്ട വായനാനുഭവം നല്‍കുന്ന പുസ്തകങ്ങളാണിവ. മാതൃഭൂമി ബുക്‌സ്റ്റോറുകളിലും mbibooks.com- ലും ഈ പുസ്തകങ്ങള്‍ ഇപ്പോള്‍ ലഭ്യമാണ്.
Content Highlights: New books arrivals at Mathrubhumi books