എം.എം. ഹസ്സന്റെ ആത്മകഥ 'ഓര്‍മച്ചെപ്പ്' രണ്ടാം പതിപ്പ് പ്രകാശനം ചെയ്തു

ഷാര്‍ജ: യു.ഡി.എഫ്. കണ്‍വീനര്‍ എം.എം. ഹസ്സന്റെ ആത്മകഥയായ 'ഓര്‍മച്ചെപ്പി'ന്റെ രണ്ടാംപതിപ്പ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി പ്രകാശനം ചെയ്തു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. വൈ.എ. റഹിം പുസ്തകം ഏറ്റുവാങ്ങി. മാധ്യമപ്രവര്‍ത്തകന്‍ എല്‍വിസ് ചുമ്മാര്‍ പുസ്തകപരിചയം നടത്തി. സ്‌നേഹത്തിന്റെ പുസ്തകമാണ് ഇതെന്ന് അവതാരികയെഴുതിയ കഥാകാരന്‍ ടി. പത്മനാഭന്‍ വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞു.
കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടര്‍ ഡോ. എം.ആര്‍. തമ്പാന്‍, അനിയന്‍കുട്ടി, ഷാര്‍ജ ഗവണ്‍മെന്റ് പ്രോട്ടോകോള്‍ ഓഫീസര്‍ ബദര്‍ മുഹമ്മദ് അല്‍ സാബി, ഇന്‍കാസ് യു.എ.ഇ. പ്രസിഡന്റ് മഹാദേവന്‍ വാഴശേരില്‍, കെ.എം.സി.സി. പ്രതിനിധിയും ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയുമായ ടി.വി. നസീര്‍ എന്നിവര്‍ സംസാരിച്ചു. എ.കെ. ആന്റണി, ഉമ്മന്‍ചാണ്ടി, മോഹന്‍ലാല്‍, ഡോ. ശശി തരൂര്‍ എം.പി., അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായ് തമ്പുരാട്ടി എന്നിവര്‍ വീഡിയോ വഴി ആശംസകള്‍ നേര്‍ന്നു. എം.എം. ഹസ്സന്റെ മകള്‍ നിഷ ഹസ്സന്‍ നന്ദി പറഞ്ഞു.
Content Highlights: M M Hassan, Sharjah Book Fair 2022, Mathrubhumi Books