കോവിഡനന്തര കാലം സ്ത്രീകളുടെ എഴുത്തിനെ മൂര്‍ച്ചപ്പെടുത്തി - ജിസാ ജോസ്

മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ഫർസാനയുടെ 'എൽമ', 'വേട്ടാള' എന്നീ പുസ്തകങ്ങളുടെ പ്രകാശനം എഴുത്തുകാരി ജിസാ ജോസ് കെ.വി. മണികണ്ഠന് നൽകി നിർവഹിക്കുന്നു. സ്വപ്ന സി. കോമ്പത്ത്,സജ്ന ഷാജഹാൻ, ഫർസാന, അഷ്ടമൂർത്തി, സനോജ് രാഘവൻ എന്നിവർ സമീപം.
മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ഫർസാനയുടെ 'എൽമ', 'വേട്ടാള' എന്നീ പുസ്തകങ്ങളുടെ പ്രകാശനം എഴുത്തുകാരി ജിസാ ജോസ് കെ.വി. മണികണ്ഠന് നൽകി നിർവഹിക്കുന്നു. സ്വപ്ന സി. കോമ്പത്ത്,സജ്ന ഷാജഹാൻ, ഫർസാന, അഷ്ടമൂർത്തി, സനോജ് രാഘവൻ എന്നിവർ സമീപം.

തൃശ്ശൂര്‍: എഴുത്ത് ആണുങ്ങളുടേതാണെന്ന തോന്നല്‍ സമൂഹത്തില്‍നിന്ന് മാറിക്കൊണ്ടിരിക്കുന്നത് നല്ല സൂചനയാണെന്ന് എഴുത്തുകാരി ജിസ ജോസ്. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ഫര്‍സാനയുടെ എല്‍മ, വേട്ടാള എന്നീ പുസ്തകങ്ങളുടെ പ്രകാശനം നിര്‍വഹിക്കുകയായിരുന്നു അവര്‍. 

സ്ത്രീകളുടെ എഴുത്ത് രാഷ്ട്രീയംകൊണ്ടും വ്യത്യസ്തമാകുന്നുണ്ട്. കോവിഡനന്തരകാലം സ്ത്രീകളുടെ എഴുത്തിനെ മൂര്‍ച്ചപ്പെടുത്തി. സ്ത്രീകള്‍ അവരുടെ ഭാഷയില്‍ എഴുതാന്‍ തുടങ്ങിയതും അതിനെ അതേ തീവ്രതയില്‍ അംഗീകരിക്കാന്‍ സമൂഹം പാകപ്പെട്ടതും അടുത്തകാലത്താണ് - ജിസ ജോസ് പറഞ്ഞു. കെ.വി. മണികണ്ഠന്‍ പുസ്തകങ്ങള്‍ സ്വീകരിച്ചു.

ചടങ്ങില്‍ അഷ്ടമൂര്‍ത്തി അധ്യക്ഷനായി. സനോജ് രാഘവന്‍, സ്വപ്ന സി. കോമ്പത്ത് എന്നിവര്‍ പുസ്തകങ്ങള്‍ പരിചയപ്പെടുത്തി. സജ്ന ഷാജഹാന്‍, അരുണ്‍ ഗാന്ധിഗ്രാം എന്നിവര്‍ പ്രസംഗിച്ചു. ഫര്‍സാന മറുപടിപ്രസംഗം നടത്തി.

ഞായറാഴ്ച വൈകീട്ട് 5.30-ന് മുഹമ്മദ് അബ്ബാസിന്റെ പുതിയ പുസ്തകമായ 'വിശപ്പ്, പ്രണയം, ഉന്മാദം' സ്മിത ഗിരീഷിന് നല്‍കി ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് പ്രകാശനം ചെയ്യും.

വെളിയന്നൂര്‍ റോഡിലുള്ള മാതൃഭൂമി ബുക്ക് സ്റ്റാളില്‍ നടക്കുന്ന ഓണം പുസ്തകോത്സവം 27-ന് സമാപിക്കും. രാവിലെ ഒമ്പതുമുതല്‍ രാത്രി എട്ടുവരെയാണ് പുസ്തകോത്സവം. വിവരങ്ങള്‍ക്ക് ഫോണ്‍: 0487 2455134, 85906 02304

Content Highlights: Jisa Jose, Women in the field of writing, Book release of Farsana's Elma and Vettala