മാതൃഭാഷാദിനം: മാതൃഭൂമി ബുക്സ് ഓണ്‍ലൈനില്‍ മലയാളം പുസ്തകങ്ങള്‍ക്ക് പ്രത്യേക വിലക്കിഴിവ്

കോഴിക്കോട്: മാതൃഭാഷാദിനത്തോടനുബന്ധിച്ച് മലയാളം പുസ്തകങ്ങള്‍ക്ക് പ്രത്യേക വിലക്കിഴിവുമായി മാതൃഭൂമി ബുക്‌സ് ഓണ്‍ലൈന്‍.
വിക്തോര്‍ യൂഗോയുടെ 'പാവങ്ങള്‍', കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ 'ഐതിഹ്യമാല', നെഹ്റുവിന്റെ 'ഇന്ത്യയെ കണ്ടെത്തല്‍' മുതല്‍ ശ്രീകുമാരന്‍ തമ്പിയുടെ 'ജീവിതം ഒരു പെന്‍ഡുലം', 'മാതൃഭൂമി ആഴ്ചപ്പതിപ്പ് കഥകള്‍ 2021', മുഹമ്മദ് അബ്ബാസിന്റെ 'ഒരു പെയിന്റ് പണിക്കാരന്റെ ലോകസഞ്ചാരങ്ങള്‍' വരെയുള്ള വൈവിധ്യമാര്‍ന്ന പുസ്തകങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാണ്.
എം.എന്‍. കാരശ്ശേരിയുടെ 'തെളിമലയാളം', 'എന്തിനാ മലയാളം പഠിക്കുന്നത്?', കെ. സേതുരാമന്റെ 'മലയാളത്തിന്റെ ഭാവി', സി. ശരത്ചന്ദ്രന്റെ 'മലയാളിയുടെ ലോകം', ശ്രീജ പ്രിയദര്‍ശന്‍ രചിച്ച 'മലയാളവ്യാകരണ പാഠങ്ങള്‍' തുടങ്ങി മലയാളഭാഷയുമായി ബന്ധപ്പെട്ട പുസ്തകങ്ങളും ഇപ്പോള്‍ സ്വന്തമാക്കാം.
മറ്റു പ്രസാധകരുടെ മലയാളം പുസ്തകങ്ങള്‍ക്കും വിലക്കിഴിവുണ്ട്. ഫെബ്രുവരി 25 വരെയാണ് ഓഫര്‍. പുസ്തകങ്ങള്‍ വാങ്ങുവാന്‍ mbibooks.com സന്ദര്‍ശിക്കുക.
Content Highlights: International mother language day special book offer in Mathrubhumi books