ദെച്ചോമയും മാഹീലെ പെണ്ണ്ങ്ങളും പ്രകാശനം ഷാര്‍ജ പുസ്തകോത്സവത്തില്‍

ഷാര്‍ജ: മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ഫാത്തി സലീമിന്റെ ദെച്ചോമയും മാഹീലെ പെണ്ണ്ങ്ങളും എന്ന നോവലിന്റെ പ്രകാശനം ഷാര്‍ജ പുസ്തകോത്സവത്തില്‍ നടക്കും. മാഹിയിലെ ഭാഷാശൈലി ഉപയോഗിച്ചുകൊണ്ട് പല സ്ത്രീകളുടെ ജീവിതകഥകള്‍ അനാവരണം ചെയ്യുകയാണ് തന്റെ നോവലിലൂടെ ഫാത്തി സലീം. മാഹിയുടെ ഭാഷയും സംസ്‌കാരവും ആവിഷ്‌കരിക്കുന്ന വ്യത്യസ്തമായ നോവല്‍.
കൈതപ്രം ദാമോദരന്‍ നമ്പൂതിരിയാണ് നോവലിന്റെ അവതാരിക എഴുതിയിരിക്കുന്നത്. ഫാത്തി സലീം എന്ന കഥാകാരിക്ക് സ്വന്തം ഭാഷയിലുള്ള അഭിമാനവും അതു പ്രയോഗിക്കാനുള്ള ധീരതയുമാണ് ദെച്ചോമയും മാഹീലെ പെണ്ണ്ങ്ങളും എന്ന നോവലിലെ നായിക. ഇത്ര അധികാരപൂര്‍വം സ്വന്തം നാട്ടുഭാഷയെ ഉപയോഗിച്ചത്, യു.എ. ഖാദര്‍ മാത്രമാണെന്നും നല്ല രസമുള്ളതായിട്ടുണ്ട് ഫാത്തി സലീമിന്റെ ആദ്യസംരംഭമെന്നും കൈതപ്രം അവതാരികയില്‍ പറയുന്നു.
Content Highlights: fathima salim novel dechomayum maheele pennungalum releasing in sharjah international book fair