ആനന്ദിന്റെ ഏറ്റവും പുതിയ നോവല്‍ 'താക്കോല്‍' പ്രസിദ്ധീകരിച്ചു

ആനന്ദ് | ഫോട്ടോ: മാതൃഭൂമി
ആനന്ദ് | ഫോട്ടോ: മാതൃഭൂമി

ആനന്ദിന്റെ ഏറ്റവും പുതിയ നോവലായ 'താക്കോല്‍' മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ചു. 

പുസ്തകത്തെക്കുറിച്ച് കെ.സി. നാരായണന്‍ ഇങ്ങനെയെഴുതുന്നു; 
'ആനന്ദിന്റെ പഴയ കഥയായ 'കാല'ത്തില്‍ നാളത്തെ വാര്‍ത്തകള്‍ ഇന്നു വായിക്കുന്ന ഒരു കഥാപാത്രമുണ്ട്. അതുപോലെ ഠഗ്ഗുകളെക്കുറിച്ചുള്ള കഥയിലും കാലത്തിന്റെ ഈ നിഗൂഢതയുണ്ട്. ഏറ്റവും പുതിയ ഈ ചെറുനോവലിലും ഉണ്ട് കാലത്തിന്റെ അതിരുകളെ തുരന്ന് ഭാവിയിലേക്കും ഭൂതത്തിലേക്കും നീളുന്ന രഹസ്യമയമായ ഒരു ലോകം. അതു തുറക്കാനുള്ള വാതിലാണ് ഈ കൃതി.'

Content Highlights: Anand, Novel Thakkol, Mathrubhumi books