'മീറ്റ് ദി ഓദറി'ല്‍ വായനക്കാരുമായി സംവദിച്ച് അജയ് പി. മങ്ങാട്ട്

തിരുവല്ല: ഓരോ കൃതിയും വ്യത്യസ്തമായി എഴുതാനാണ് ശ്രമിക്കുന്നതെന്നും ആഖ്യാനത്തിനായി പ്രത്യേക തയ്യാറെടുപ്പുകള്‍ നടത്താറില്ലെന്നും എഴുത്തുകാരന് അജയ് പി. മങ്ങാട്ട്. തിരുവല്ല മാതൃഭൂമി ബുക്സ് സംഘടിപ്പിച്ച 'മീറ്റ് ദി ഓദര്' പരിപാടിയില്‍ വായനക്കാരുമായി സംവദിക്കുകയായിരുന്നു അജയ്.
പരിചിതമായ സ്ഥലങ്ങള്‍ വ്യത്യസ്തമായ രീതിയില്‍ നോവലുകളില്‍ അവതരിപ്പിക്കാറുണ്ട്. പുതിയ നോവലായ 'ദേഹ'ത്തിലും അതിനുള്ള ശ്രമമുണ്ട്. വായനക്കാരെ കുഴയ്ക്കുന്ന ഭാഷ പ്രയോഗിക്കാന്‍ ശ്രമിക്കാറില്ലെന്നും നിരൂപണത്തില്‍നിന്നാണ് ഫിക്ഷനിലേക്ക് എത്തിയതെന്നും അദ്ദേഹം പറഞ്ഞു.
അധ്യാപകനായ ഡോ. നിബുലാല്‍ വെട്ടൂര്‍ മോഡറേറ്ററായിരുന്നു. എഴുത്തുകാരായ ഉണ്ണികൃഷ്ണന് കളീക്കല്‍, മേഘ സുധീര്‍, പ്രീത് ചന്ദനപ്പള്ളി, ഇ.വി. റെജി, കൃപ അമ്പാടി, മാതൃഭൂമി ബുക്സ് ജീവനക്കാരായ അജിത് രവീന്ദ്രന്, എ.ആര്. രഞ്ജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
അജയ് പി. മങ്ങാട്ടിന്റെ പുസ്തകങ്ങള്‍ വാങ്ങാം.
Content Highlights: Ajay P. Mangattu at meet the author Mathrubhumi books