അതിജീവനത്തിന്റെ നേര്‍ക്കാഴ്ചകള്‍; എ വി മുകേഷിന്റെ 'അതിജീവിതം' പുസ്തകരൂപത്തില്‍, കവര്‍ പ്രകാശനംചെയ്തു

വാക്കുകളിലൊതുങ്ങാത്ത നൂറിലേറെ ജീവിതങ്ങളാണ് എ. വി മുകേഷിന്റെ ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുക്കുകയും എഴുത്തിലൂടെ വായനക്കാരിലേക്ക് എത്തിക്കുകയും ചെയ്തത്. മാതൃഭൂമി ഡോട്ട് കോമില്‍ അദ്ദേഹം എഴുതിയിരുന്ന അതിജീവനം എന്ന കോളം പുസ്തകമായി ഇറക്കാന്‍ മാതൃഭൂമി ബുക്‌സ് തീരുമാനിച്ചിരുന്നു. അതിജീവിതം എന്ന് പേരില്‍ പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിന്റെ കവര്‍ റിലീസ് എം മുകുന്ദന്‍, സുഭാഷ് ചന്ദ്രന്‍, ശശി കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍വഹിച്ചത്.
ഡിസംബര്‍ അഞ്ച് വെള്ളിയാഴ്ച വൈകുന്നേരം ഏഴ് മണിക്ക് സാമൂഹിക മാധ്യമങ്ങളിലൂടെയാണ് പുസ്തകത്തിന്റെ കവര്‍ പ്രകാശനം നിര്‍വഹിച്ചത്. തീര്‍ത്തും അപ്രതീക്ഷിതമായി മുപ്പത്തിനാലാം വയസിലാണ് കൃത്യനിര്‍വഹണത്തിനിടെ കാട്ടാനയുടെ ആക്രമണത്തില്‍ മാതൃഭൂമി ന്യൂസ് ക്യാമറാമാനായ മുകേഷ് കൊല്ലപ്പെട്ടത്.
ഇന്ത്യയിലുടനീളമുള്ള സാധാരണക്കാരുടെ അതിജീവനം അദ്ദേഹം നൂറ്റിയമ്പതിലധികം ലക്കങ്ങളിലൂടെ രേഖപ്പെടുത്തി. ഈ യാത്രകളില്‍ സന്തതസഹചാരിയായി കൂടെയുണ്ടായിരുന്ന ക്യാമറയെ അതിജീവനത്തിനുള്ള ഉപകരണമായിട്ടാണ് അദ്ദേഹം കണ്ടത്.
വാര്‍ത്താമാധ്യമവുമായി ബന്ധപ്പെട്ട തന്റെ ജോലി തിരക്കിനിടയിലും വ്യത്യസ്തമായ ജീവിതങ്ങളെ തേടി മുകേഷ് നടത്തിയ യാത്രകളാണ് പുസ്തകത്തിലൂടെ വായനക്കാര്‍ക്ക് മുന്‍പില്‍ എത്തുന്നത്. അദ്ദേഹത്തിന്റെ എഴുത്തിലൂടെ നിരവധി ജീവിതങ്ങളാണ് രക്ഷപ്പെട്ടത്. അതിജീവനം എന്ന കോളത്തിലൂടെ വായനക്കാര്‍ക്ക് പ്രിയങ്കരനായ മുകേഷിന്റെ എഴുത്ത് പുസ്തക രൂപത്തില്‍ കൂടുതല്‍ ആളുകളിലേക്ക് എത്തും.
Content Highlights: Discover `Adijeevitam,` a poignant book by A. V. Mukesh, capturing over 100 survival stories. Cover released by M. Mukundan, Subhash Chandran and Shashi Kumar. A tribute to his legacy.