നീലയൂണിഫോമിട്ട് ഫാക്ടറി അപ്രന്റിസായി തുടക്കം, വാഹനം സൈക്കിള്‍; ടാറ്റയുടെ പ്രത്യേക പരിഗണനയില്ലാതിരുന്ന രത്തന്‍

വ്യവസായ പ്രമുഖന്‍ രത്തന്‍ ടാറ്റ അന്തരിച്ചിട്ട് ഒരു വര്‍ഷമാവുന്നു. അമേരിക്കയില്‍ ഉന്നത പഠനം കഴിഞ്ഞെത്തിയ രത്തന്‍ ടാറ്റ തന്റെ ജീവിതം ആരംഭിക്കുന്നത് ടാറ്റാഗ്രൂപ്പിലെ വെറുമൊരു അപ്രന്റിസ് ആയിക്കൊണ്ടാണ്. നഷ്ടത്തിലോടിക്കൊണ്ടിരുന്ന പല കമ്പനികളും രത്തന്‍ വിദ്യയാല്‍ തലയുയര്‍ത്തി നിന്നത് പിന്നീടുള്ള ചരിത്രം. രത്തന്‍ ടാറ്റയും ജീവചരിത്രം മാതൃഭൂമി ബുക്‌സ് പുറത്തിറക്കുകയാണ്. ആര്‍. റോഷന്‍ തയ്യാറാക്കിയ രത്തന്‍ ടാറ്റ: ഒരു ഇന്ത്യന്‍ വിജയഗാഥ എന്ന പുസ്തകത്തില്‍ നിന്നുള്ള അധ്യായം...
ടാറ്റയില്‍ തുടക്കം ഫാക്ടറി ഫ്‌ലോറില്‍നിന്ന്