എന്തുകൊണ്ടാണ് തണുപ്പ് കാലത്ത് വാഹനങ്ങളുടെ ടയർ പ്രെഷർ കുറയുന്നത്? രാത്രികളിൽ കൂടുതൽ ശ്രദ്ധിക്കണം

ഒരു കാറോ ഇരുചക്രവാഹനമോ സ്വന്തമായുള്ള വ്യക്തിയല്ലേ നിങ്ങൾ. എങ്കിൽ ശൈത്യകാലത്ത് വാഹനത്തിലെ ടയറുകൾക്ക് സാധാരണയേക്കാൾ പ്രെഷർ കുറയുന്നത് നിങ്ങൾ എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ. തണുത്ത താപനില ടയറുകളുടെ പ്രെഷർ പെട്ടെന്ന് കുറയാൻ എങ്ങനെ കാരണമാകുന്നു എന്നതിനെക്കുറിച്ചും വാഹനത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ നിങ്ങൾക്കെന്തു ചെയ്യാൻ കഴിയും എന്നതിനെക്കുറിച്ചും നമുക്ക് പരിശോധിക്കാം.
ശൈത്യകാലത്ത് താപനില കുറയാൻ തുടങ്ങുമ്പോൾ, നിങ്ങളുടെ ടയറുകളിലെ വായു ചുരുങ്ങുകയും പ്രെഷർ കുറയുകയും ചെയ്യുന്നതിലൂടെയാണ് ഈ അപ്രതീക്ഷിതമായ പ്രതിഭാസം സംഭവിക്കുന്നത്. വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ, ഓരോ 10 ഡിഗ്രി സെൽഷ്യസ് താപനില കുറയുമ്പോഴും ടയർ പ്രെഷറിൽ ഏകദേശം 1 PSI (പൗണ്ട് പെർ സ്ക്വയർ ഇഞ്ച്) കുറവുണ്ടാകാം.
രാത്രിയിൽ, പകലിനേക്കാൾ താപനില വളരെ കുറവായതിനാൽ ഈ പ്രതിഭാസം കൂടുതലായി കാണാറുണ്ട്. മാത്രമല്ല, ടയർ പ്രെഷർ ഇതിനോടകം നിർദ്ദിഷ്ട PSI ലെവലിനേക്കാൾ കുറവായിരുന്നെങ്കിൽ വായു ചുരുങ്ങുന്നത് മൂലമുണ്ടാകുന്ന PSI കുറവ് അപകടകരമായ സാഹചര്യത്തിലെത്തിക്കും..
ശൈത്യകാല ഡ്രൈവിങ്ങിൽ വാഹന സുരക്ഷ ഉറപ്പാക്കാൻ ടയർ പ്രെഷർ ശരിയായി പരിപാലിക്കേണ്ടത് അത്യാവശ്യമാണ്. ഡ്രൈവർമാർ, പ്രത്യേകിച്ച് തണുത്ത കാലാവസ്ഥയിൽ അവരുടെ ടയർ പ്രെഷർ പതിവായി പരിശോധിക്കണം.
കാലാവസ്ഥാ വകുപ്പിന്റെ അപ്ഡേറ്റുകൾ പിന്തുടർന്ന് ഇത് നിരീക്ഷിക്കാവുന്നതാണ്. നിർദ്ദിഷ്ട ടയർ പ്രെഷർ നിലനിർത്തുന്നത് ഇന്ധനക്ഷമത വർധിപ്പിക്കുക മാത്രമല്ല ഹാൻഡ്‌ലിങ്, ബ്രേക്കിങ് എന്നിവ മെച്ചപ്പെടുത്തുകയും ചെയ്യും.
ടയർ പ്രെഷർ നിരീക്ഷിക്കുന്നതിന് പുറമെ, ശൈത്യകാലത്ത് മറ്റ് അത്യാവശ്യ വാഹന പരിപാലന രീതികളും ഡ്രൈവർമാർ പരിഗണിക്കണം. തണുത്ത താപനില ബാറ്ററി പ്രകടനത്തെ ബാധിക്കുമെന്നതിനാൽ വാഹനത്തിന്റെ ബാറ്ററി നല്ല നിലയിലാണെന്ന് ഉറപ്പാക്കണം.
തണുത്ത കാലാവസ്ഥ ബാറ്ററി കാര്യക്ഷമത കുറയ്ക്കുകയും റേഞ്ച് കുറയുന്നതിലേക്ക് നയിക്കുകയും ചെയ്യുന്നതിനാൽ ഇലക്ട്രിക് വാഹന ഉടമകൾ ബാറ്ററി പരിപാലനത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
Content Highlights: Understand why cold weather lowers tyre pressure & what to do. Maintain safety & performance with our expert winter tyre pressure guide. Check yours now!