ഹെൽമറ്റ് ഇല്ല, സ്പൈഡർമാൻ ഗെറ്റപ്പിൽ നടുറോഡിൽ അഭ്യാസം; യുവാവിന് 15,000 രൂപ പിഴയിട്ട് പോലീസ്

യുവാവിനെ പോലീസ് പിടികൂടിയപ്പോള്‍ | Photo: Screen grab/ X: Mukesh Kumar Sahu
യുവാവിനെ പോലീസ് പിടികൂടിയപ്പോള്‍ | Photo: Screen grab/ X: Mukesh Kumar Sahu

സ്‌പൈഡര്‍മാന്‍ വസ്ത്രം ധരിച്ച് ബൈക്കില്‍ അഭ്യാസം കാണിച്ച യുവാവിന് വന്‍തുക പിഴയിട്ട് ഒഡിഷ പോലീസ്. 15,000 രൂപയാണ് യുവാവിന് പോലീസ് പിഴയിട്ടത്. ഒഡിഷയിലെ റൂര്‍ക്കേലയില്‍ ബുധനാഴ്ചയാണ് സംഭവം.

സ്‌പൈഡര്‍മാന്റെ ഗെറ്റപ്പില്‍ ഹെല്‍മറ്റ് ധരിക്കാതെ തിരക്കേറിയ തെരുവിലൂടെ അതിവേഗത്തില്‍ പാഞ്ഞതിനാണ് പോലീസ് പിടികൂടിയത്. മറ്റ് യാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും യുവാവിന്റെ അഭ്യാസപ്രകടനം ശല്യമായി. ഇതിനെല്ലാം പുറമേ, സൈലന്‍സര്‍ മോഡിഫൈ ചെയ്തു എന്നതടക്കം കുറ്റം ചുമത്തിയാണ് പിഴ.

അഭ്യാസം നടത്തിയുള്ള യാത്രയ്ക്കിടെ ട്രാഫിക് പോലീസിനെ കണ്ട യുവാവ് ഉടന്‍ ബ്രേക്കിട്ടു. തുടര്‍ന്നാണ് ട്രാഫിക് പോലീസ് ഇയാളെ പിടികൂടിയത്. തുടര്‍ന്ന് പരിശോധനയ്ക്ക് ശേഷം 15,000 രൂപ പിഴയിടുകയായിരുന്നു.

Content Highlights: Young man dressed as Spider-Man was fined ₹15,000 in Odisha for reckless biking