വിന്റേജ് വാഹനങ്ങളുടെ അപൂര്‍വശേഖരവുമായി ഷാര്‍ജ ക്ലാസിക് കാര്‍സ് ഫെസ്റ്റിവല്‍

ഷാര്‍ജ: വിന്റേജ് വാഹനങ്ങളുടെ അപൂര്‍വശേഖരവുമായി ഷാര്‍ജ ക്ലാസിക് കാര്‍സ് ഫെസ്റ്റിവലിന്റെ രണ്ടാംപതിപ്പ് തുടരുന്നു. 400-ലേറെ വാഹനങ്ങളാണ് ഇത്തവണ പ്രദര്‍ശനത്തിലുള്ളത്.
'വേര്‍ ദ സ്റ്റോറി ബിഗിന്‍സ്' എന്ന പ്രമേയത്തില്‍ ഷാര്‍ജ ഓള്‍ഡ് കാര്‍സ് ക്ലബ് (എസ്.ഒ.സി.സി.) ആസ്ഥാനത്താണ് പ്രദര്‍ശനം പുരോഗമിക്കുന്നത്. ചരിത്രവും വിനോദവും വിദ്യാഭ്യാസവും സമന്വയിപ്പിച്ചാണ് അഞ്ചു ദിവസത്തെ പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്.
യു.എ.ഇ. രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍, മുന്‍ യു.എ.ഇ. പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവരുടെ വാഹനങ്ങള്‍ പ്രദര്‍ശനത്തിലുണ്ട്.
പരിപാടിയുടെ ഭാഗമായി പാനല്‍ ചര്‍ച്ചകള്‍, വിനോദ പ്രവര്‍ത്തനങ്ങള്‍, സംവേദനാത്മാക മത്സരങ്ങള്‍, എന്നിവയും സംഘടിപ്പിക്കുന്നുണ്ട്. ദിവസവും വൈകീട്ട് നാലുമണി മുതല്‍ രാത്രി 10 മണിവരെ സന്ദര്‍ശകര്‍ക്ക് പ്രവേശനം നല്‍കും. പ്രദര്‍ശനത്തിന്റെ ആദ്യപതിപ്പ് 15,000-ത്തിലേറെ ആളുകളെ ആകര്‍ഷിച്ചിരുന്നു.
Content Highlights: Explore 400+ vintage cars at the Sharjah Classic Cars Festival. Featuring rare vehicles & interactiv