ബുള്ളറ്റില്‍ പാല്‍ക്കുളംമേട് കീഴടക്കി റൈഡര്‍ യുവതികളായ ആന്‍ഫിയും മേഴ്സിയും

ഉരുളന്‍ കല്ലുകളുള്ള ഇടുങ്ങിയ വഴിയും ഹെയര്‍പിന്‍ വളവുകളും ചെങ്കുത്തായ കൊക്കയും താണ്ടി കളമശ്ശേരിക്കാരി ആന്‍ഫി മരിയ ബേബിയും എറണാകുളം സ്വദേശി മേഴ്സി ജോര്‍ജും.
ഇടുക്കിയിലെ പാല്‍ക്കുളംമേട് ട്രെക്കിങ് ഇഷ്ടപ്പെടുന്നവരുടെ പ്രിയ സ്ഥലമാണ്. ഓഫ് റോഡ് റൈഡ് ഇഷ്ടപ്പെടുന്നവര്‍ പാല്‍ക്കുളംമേട് തിരഞ്ഞെടുക്കാറുണ്ടെങ്കിലും ദൗത്യം പൂര്‍ത്തിയാക്കുന്നവര്‍ അപൂര്‍വമാണെന്നാണ് ഇവര്‍ പറയുന്നത്.
14 കിലോമീറ്ററോളം ഓഫ് റോഡ് ഫസ്റ്റ് ഗിയറില്‍ തന്നെയാണ് പോയത്. ബ്രേക്ക് ചെയ്താല്‍ സ്‌കിഡ് ചെയ്ത് താഴേക്ക് പോകുന്ന അവസ്ഥയായിരുന്നു - ആന്‍ഫി പറഞ്ഞു.
ആനയെ കണ്ടാല്‍ ലൈറ്റ് ഓഫ് ചെയ്ത് കാട്ടിലേക്ക് ഓടിക്കയറണം എന്നായിരുന്നു ഫോറസ്റ്റുകാര്‍ പറഞ്ഞിരുന്നത്. എട്ടു മണിക്കൂറോളം കൊടും കാട്ടില്‍ ആയിരുന്നെങ്കിലും ദൗത്യം പൂര്‍ത്തിയാക്കാനായതിന്റെ സന്തോഷത്തിലാണ് ആന്‍ഫിയും മേഴ്സിയും.
Content Highlights: Off-Road Bullet Ride By Rider Girls
Content Highlights: