KSRTC-യുടെ മേൽവിലാസം സ്വീകരിച്ച് അഞ്ച് സ്വകാര്യ ടൂറിസ്റ്റ് ബസുകൾ കൂടി, ഇനി ടൂറിസ്റ്റ് അല്ല 'സൂപ്പർഫാസ്റ്റ്' സ്റ്റാറ്റസ്

#Auto Desk
കെഎസ്ആര്‍ടിസിക്കായി സര്‍വീസ് നടത്തുന്നതിന് എത്തിയിരിക്കുന്ന ടൂറിസ്റ്റ് ബസുകള്‍ | Photo: Facebook/KSRTC Nedumangad
കെഎസ്ആര്‍ടിസിക്കായി സര്‍വീസ് നടത്തുന്നതിന് എത്തിയിരിക്കുന്ന ടൂറിസ്റ്റ് ബസുകള്‍ | Photo: Facebook/KSRTC Nedumangad

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. അഞ്ച് വാടക ബസുകൾകൂടി നിരത്തിലിറക്കി. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ മന്ത്രി സി.പി.ജോൺ ബസുകളുടെ ആദ്യയാത്ര ഉദ്ഘാടനം ചെയ്തു. രണ്ട് എ.സി. ബസുകളും മൂന്ന് നോൺ എ.സി. ബസുകളുമാണ് വാടകയ്ക്ക് എടുത്തത്. പാലക്കാട്ടേക്ക് രണ്ടും എറണാകുളം അമൃത ആശുപത്രിയിലേക്ക് ഒന്നുമായി മൂന്ന് പുതിയ സർവീസുകളാണ് ആരംഭിക്കുന്നത്.

എ.സി. ബസുകൾ രാത്രി 12.30-ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട് രാവിലെ 9.40-ന് പാലക്കാട് എത്തും. ഉച്ചയ്ക്ക് 1.45-ന് പാലക്കാട്ടുനിന്ന് യാത്രതിരിക്കും, രാത്രി 11.45-ന് തിരുവനന്തപുരത്ത് എത്തും. 467 രൂപയാണ് ടിക്കറ്റ് നിരക്ക്.

നോൺ എ.സി. പാലക്കാട് ബസ് രാവിലെ 7.30-ന്

തിരുവനന്തപുരത്തുനിന്നു യാത്രതിരിച്ച് വൈകീട്ട് 5.15-ന് എത്തും. രാത്രി 10.45-നാണ് പാലക്കാട്ടുനിന്ന് മടക്കയാത്ര. 411 രൂപയാണ് ഇതിലെ നിരക്ക്. നോൺ എ.സി. ബസാണ് അമൃതയിലേക്കുള്ളത്. ദിവസവും രാവിലെ 5.15-ന് പുറപ്പെടുന്ന ബസ് പകൽ 11.30-ന് അമൃതയിൽ എത്തിച്ചേരും. അവിടെനിന്ന് ഉച്ചയ്ക്ക് 1.20-ന് തിരിച്ച് രാത്രി എട്ടിന് തിരുവനന്തപുരത്ത് എത്തും. 276 രൂപയാണ് ടിക്കറ്റ് നിരക്ക്.

കെ.എസ്.ആർ.ടി.സിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

വെറ്റ് ലീസ് വ്യവസ്ഥയിൽ ലഭ്യമായ ബസുകൾ സർവീസിന്; തിരുവനന്തപുരത്തുനിന്ന് പാലക്കാട്ടേക്കും അമൃതയിലേക്കും പുതിയ സർവീസുകൾ ആരംഭിച്ചു

വെറ്റ് ലീസ് വ്യവസ്ഥയിൽ കെഎസ്ആർടിസിക്ക് ലഭ്യമായ അഞ്ച് ബസുകളുടെ ഫ്‌ലാഗ് ഓഫ് കർമം തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ ഗതാഗത മന്ത്രി നിർവഹിച്ചു. രണ്ട് എസി ബസുകളും മൂന്ന് നോൺ എസി ബസുകളുമുൾപ്പെടെ ലഭ്യമായ അഞ്ച് ബസുകൾ വിനിയോഗിച്ച് തിരുവനന്തപുരം സെൻട്രൽ യൂണിറ്റിൽനിന്ന് രണ്ട് പാലക്കാട് സർവീസുകളും ഒരു അമൃത സർവീസുമാണ് ആരംഭിക്കുന്നത്.

എസി പാലക്കാട് സർവീസ്

ലഭ്യമായ രണ്ട് എസി ബസുകൾ ഉപയോഗിച്ച് ആരംഭിക്കുന്ന സർവീസ് രാത്രി 12.30ന് തിരുവനന്തപുരം സെൻട്രൽ യൂണിറ്റിൽനിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 9.40ന് പാലക്കാട് എത്തിച്ചേരും. മടക്കയാത്ര പാലക്കാട് നിന്ന് ഉച്ചയ്ക്ക് 1.45ന് ആരംഭിച്ച് രാത്രി 11.45ന് തിരുവനന്തപുരത്ത് എത്തിച്ചേരുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം-പാലക്കാട് യാത്രയ്ക്ക് 467 രൂപയാണ് ടിക്കറ്റ് നിരക്ക്.

നോൺ എസി പാലക്കാട് സർവീസ്

രണ്ട് നോൺ എസി ബസുകൾ ഉപയോഗിച്ചുള്ള മറ്റൊരു പാലക്കാട് സർവീസ് രാവിലെ 7.30ന് തിരുവനന്തപുരത്തുനിന്ന് ആരംഭിച്ച് വൈകിട്ട് 5.15ന് പാലക്കാട് എത്തിച്ചേരും. മടക്കയാത്ര രാത്രി 10.45ന് പാലക്കാട് നിന്ന് ആരംഭിക്കും. ഈ സർവീസിൽ തിരുവനന്തപുരം-പാലക്കാട് യാത്രയ്ക്ക് 411 രൂപയാണ് ടിക്കറ്റ് നിരക്ക്.

തിരുവനന്തപുരം-അമൃത സർവീസ്

ലഭ്യമായ മൂന്നാമത്തെ നോൺ എസി ബസ് ഉപയോഗിച്ചാണ് തിരുവനന്തപുരം-അമൃത സർവീസ് ആരംഭിക്കുന്നത്. എല്ലാ ദിവസവും രാവിലെ 5.15ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന ബസ് 11.30ന് അമൃതയിൽ എത്തിച്ചേരും. തിരികെ ഉച്ചയ്ക്ക് 1.20ന് അമൃതയിൽനിന്ന് പുറപ്പെട്ട് രാത്രി 8 മണിക്ക് തിരുവനന്തപുരത്ത് എത്തിച്ചേരും. ഈ സർവീസിൽ ടിക്കറ്റ് നിരക്ക് 276 രൂപയാണ്.

പുതിയ സർവീസുകൾ ആരംഭിക്കുന്നതിലൂടെ ദീർഘദൂര യാത്രക്കാർക്ക് കൂടുതൽ യാത്രാസൗകര്യം ഉറപ്പാക്കുന്നതിനൊപ്പം പൊതുഗതാഗത മേഖലയിലെ സേവനങ്ങൾ വിപുലീകരിക്കാനും കെഎസ്ആർടിസി ലക്ഷ്യമിടുന്നു.

Content Highlights: KSRTC introduced 5 new rented buses (2 AC and 3 Non-AC) operating as Superfast services., New routes launched from Thiruvananthapuram Central to Palakkad and Amrita Hospital., Detailed timetable and ticket fares released for commuters., Aims to expand public transport services and improve long-distance travel convenience.