കേരള ഓട്ടോമൊബൈല്‍സ് വൈദ്യുത വാഹന നിര്‍മാണ രംഗത്തേയ്ക്ക്; 30 കോടിയുടെ നിര്‍മാണ യൂണിറ്റ്

പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍സ് (കെ.എ.എല്‍.) വൈദ്യുതവാഹന നിര്‍മാണ യൂണിറ്റ് തുടങ്ങുന്നു. ലോര്‍ഡ്‌സ് ഓട്ടോമാറ്റീവുമായുള്ള സംയുക്ത സംരംഭത്തിന് ധാരണാപത്രം ഒപ്പിട്ടു.
കെ.എ.എല്‍. ലോര്‍ഡ്‌സ് ഓട്ടോമാറ്റീവ് വെഹിക്കിള്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്നാണ് സംയുക്ത സംരംഭത്തിന്റെ പേര്. 20 കോടിമുതല്‍ 30 കോടിവരെ രൂപ െചലവുവരുന്ന നിര്‍മാണ യൂണിറ്റ് കണ്ണൂരിലായിരിക്കും സ്ഥാപിക്കുക.
ഡിസംബറോടെ വ്യാവസായിക അടിസ്ഥാനത്തില്‍ ഇലക്ട്രിക് വാഹനങ്ങളുടെ ഉത്പാദനം തുടങ്ങും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും കിഴക്കന്‍ യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിലേക്കും വൈകാതെ വാഹനങ്ങള്‍ എത്തിച്ചുതുടങ്ങും.
ഇലക്ട്രിക് വാഹനങ്ങള്‍ക്ക് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിച്ച് ഇന്ത്യയെ ലോകത്തിലെ ഇലക്ട്രിക് വാഹനനിര്‍മ്മാണ രംഗത്തെ സുപ്രധാന കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് ലോര്‍ഡ്‌സ് മാര്‍ക് ഇന്‍ഡസ്ട്രീസ് സ്ഥാപകന്‍ സച്ചിദാനന്ദ് ഉപാധ്യായ് പറഞ്ഞു.
കെ.എ.എല്‍. മാനേജിങ് ഡയറക്ടര്‍ പി.വി. ശശീന്ദ്രനും സച്ചിദാനന്ദ് ഉപാധ്യായയും ചേര്‍ന്ന് ധാരണാപത്രത്തില്‍ ഒപ്പിട്ടു. പുതിയ സംരംഭത്തില്‍ പരമാവധി ഓഹരികള്‍ ലോര്‍ഡ്‌സ് ഓട്ടോമാറ്റീവിനായിരിക്കും.
Content Highlights: Kerala automobiles to starts electric vehicle production
Content Highlights: