ഇന്ത്യ-യു.കെ വ്യാപാര കരാർ; യു.കെയിൽ നിന്നുള്ള കാറുകളുടെ ആദ്യ ബാച്ചിന് കസ്റ്റംസ് അനുമതി

ഇന്ത്യ-യു.കെ. സമഗ്ര സാമ്പത്തിക-വ്യാപാര കരാറിലെ താരിഫ് റേറ്റ് ക്വാട്ട അനുസരിച്ച് യു.കെയിൽ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന കാറുകളുടെ ആദ്യ ബാച്ചിന് ഇന്ത്യയിൽ കസ്റ്റംസിന്റെ അനുമതി ലഭിച്ചു. ജൂലായ് 15-ന് പ്രാബല്യത്തിൽ വന്ന കരാർ നടപ്പാക്കുന്നതിലെ ആദ്യഘട്ടമായാണ് ഈ നീക്കത്തെ വിലയിരുത്തുന്നത്.
താരിഫ് റേറ്റ് ക്വാട്ടയിൽ 5000 വാഹനങ്ങൾ ഇറക്കുമതി ചെയ്യുന്നതിനായി അനുവദിച്ചിരിക്കുന്നത്. ഇതിൽ ആദ്യ ബാച്ചായ 642 വാഹനങ്ങൾ ഇന്ത്യയിൽ എത്തിക്കുന്നതിനുള്ള ഏഴ് അപേക്ഷകൾക്കാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. കരാറിന്റെ അടിസ്ഥാനത്തിൽ യു.കെയിലെ വാഹന നിർമാതാക്കൾക്ക് കുറഞ്ഞ ഇറക്കുമതി തീരുവയിൽ ഇന്ത്യയിൽ വാഹനങ്ങൾ എത്തിക്കാൻ അനുമതി നൽകുന്നുണ്ട്.
യുകെയിൽ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന കാറുകളുടെ തീരുവ നിലവിലെ 100 ശതമാനത്തിൽ നിന്ന് 10 ശതമാനമായി കുറയ്ക്കുമെന്നായിരുന്നു കരാറിലെ വ്യവസ്ഥ. എന്നാൽ ഇതിനൊരു ക്വാട്ട സംവിധാനം ഉണ്ടായിരിക്കുമെന്ന് കരാറിൽ പറഞ്ഞിരുന്നു. കുറഞ്ഞ തീരുവ പരിമിതമായ യൂണിറ്റ് ഇറക്കുമതി ചെയ്യുന്ന കാറുകൾക്ക് മാത്രമേ ബാധകമാകൂ.
Content Highlights: First batch of UK cars receives customs clearance in India under the India-UK FTA., Tariff rate quota allows 5,000 vehicles to be imported with reduced duty., Initial approval granted for 642 vehicles out of the total quota., Import duty on eligible UK cars reduced from 100% to 10%.