കല്ല്യാണം കളറാക്കാനെത്തിയത് തീ തുപ്പുന്ന കാർ, തിരിച്ചറിയാൻ നമ്പറുമില്ല; വാഹനം പിടിച്ചെടുത്ത് പോലീസ്

പോലീസ് പിടികൂടിയ തീ തുപ്പുന്ന കാർ.
പോലീസ് പിടികൂടിയ തീ തുപ്പുന്ന കാർ.

ഓയൂർ: ജനങ്ങളിൽ ഭീതിപരത്തിയ തീ തുപ്പുന്ന കാർ പൂയപ്പള്ളി പോലീസ് പിടിച്ചെടുത്തു. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ പൂയപ്പള്ളി നാൽക്കവല മേലേവിള ഓഡിറ്റോറിയത്തിനു സമീപമായിരുന്നു സംഭവം.

ചാത്തന്നൂർ കല്ലുവാതുക്കൽ ഭാഗത്തുനിന്ന് കല്യാണത്തിനായി എത്തിച്ചേർന്ന സംഘത്തിൽപ്പെട്ട കാറായിരുന്നു ഇതെന്ന് പോലീസ് പറഞ്ഞു.

സംഭവത്തിൽ കല്ലുവാതുക്കൽ നടയ്ക്കൽ ഷിബു മന്ദിരത്തിൽ കെവിൻ ഷിബു(20)വിനെതിരേ പോലീസ് കേസെടുത്തു. അപകടകരമായനിലയിൽ വാഹനമോടിച്ച് ജനങ്ങളിൽ ഭീതിപരത്തിയെന്നുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.

കാർ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കുമെന്നും മോട്ടോർവാഹനവകുപ്പ് അധികൃതർക്ക് വിവരം കൈമാറിയതായും പോലീസ് പറഞ്ഞു.

Content Highlights: Police in Pooyappally seized a modified car that was spitting fire and causing panic., The incident occurred near an auditorium in Oyur on Sunday during a wedding event., Kevin Shibu (20) from Kalluvathukkal has been booked for reckless driving and creating public fear., The vehicle will be presented in court, and the Motor Vehicles Department has been notified.