രാജ്യത്തെ മുച്ചക്ര വാഹന വിൽപ്പനയിൽ EV മേധാവിത്വം

പ്രതീകാത്മക ചിത്രം| photo: Bajaj
പ്രതീകാത്മക ചിത്രം| photo: Bajaj

കൊച്ചി: രാജ്യത്തെ മുച്ചക്ര വാഹന വിപണിയിൽ വൈദ്യുത വാഹന (ഇവി) ങ്ങളുടെ മേധാവിത്വം. ജൂൺ മാസത്തിലെ മുച്ചക്ര വാഹന വിൽപ്പനയുടെ 60.2 ശതമാനവും ഇവികളായിരുന്നുവെന്നാണ് ഫെഡറേഷൻ ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസി (എഫ്എഡിഎ) യേഷന്റെ കണക്ക്. 

മുൻ മാസത്തെ 55.5 ശതമാനത്തിൽ നിന്നാണ് വളർച്ചയുണ്ടായത്. ഇരുചക്ര വൈദ്യുത വാഹനങ്ങളുടെ വിൽപ്പനയും ഉയർന്നിട്ടുണ്ട്. മുൻ വർഷത്തെ ആറ് ശതമാനത്തിൽ നിന്ന് 2025 ജൂണിലെ വിൽപ്പന 7.3 ശതമാനമായാണ് വളർന്നത്. 

ഇതേ കാലയളവിലെ കാറുകളും എസ്‌യുവികളും അടങ്ങുന്ന വൈദ്യുത യാത്രാ വാഹനങ്ങളുടെ വിൽപ്പന 2.5 ശതമാനത്തിൽനിന്ന് 4.4 ശതമാനമായി. വാണിജ്യ വാഹനങ്ങളുടെ വിൽപ്പനയിൽ 1.6 ശതമാനവും ഇവികളായിരുന്നു.

Content Highlights: EV dominate three wheeler sales in india