ഇത് ഹൈടെക്ക്, ദുബായ് പോലീസിന് 200 ലാന്‍ഡ് ക്രൂയിസര്‍ വാഹനങ്ങള്‍ കൂടി; പട്രോളിങ് വര്‍ധിപ്പിക്കും

ദുബായ്: സുരക്ഷാ പട്രോളിങ് സേവനങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി 200 ലാന്‍ഡ് ക്രൂസിയര്‍ വാഹനങ്ങള്‍ കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് പോലീസിന്റെ വാഹനനിര വിപുലീകരിച്ചു.
പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളുള്‍പ്പടെ എമിറേറ്റിന്റെ വിവിധ പ്രദേശങ്ങളില്‍ പട്രോളിങ് സാന്നിധ്യം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം.
ഏറ്റവും പുതിയ സാങ്കേതികവിദ്യകളാണ് വാഹനങ്ങളില്‍ സജ്ജീകരിക്കുന്നതെന്ന് ഓപ്പറേഷന്‍ അഫയേഴ്‌സ് അസിസ്റ്റന്റ് കമാന്‍ഡര്‍-ഇന്‍-ചീഫ് മേജര്‍ ജനറല്‍ അബ്ദുല്ല അലി അല്‍ ഖൈത്തി പറഞ്ഞു.
വിവിധ പരിപാടികളിലുള്ള പോലീസിന്റെ സാന്നിധ്യം വര്‍ധിപ്പിക്കാനും വാഹനങ്ങള്‍ സഹായിക്കും. അല്‍-ഫുത്തൈം മോട്ടോഴ്‌സാണ് വാഹനങ്ങള്‍ വിതരണം ചെയ്തത്.
Content Highlights: dubai police adds 200 new land cruisers