രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം വീണ്ടും ഡബിൾ ഡക്കർ ബസുകൾ; ഒന്നും രണ്ടുമല്ല എത്തിയത് 20 എണ്ണം

ചെന്നൈ: തമിഴ്നാട്ടിൽ രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം വീണ്ടും ഡബിൾ ഡക്കർ ബസ് സർവീസ് ആരംഭിച്ചു. 20 എസി ഡബിൾ ഡക്കർ വൈദ്യുതബസുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നിർവഹിച്ചു.
ചെന്നൈ മെട്രപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷനും തമിഴ്നാട് ടൂറിസം വികസന കോർപ്പറേഷനും ചേർന്നാണ് ബസ് സർവീസ് നടത്തുക.
ടൂറിസത്തെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഡബിൾ ഡക്കർ സർവീസ് ആരംഭിച്ചത്. തുടക്കത്തിൽ അഡയാറിൽനിന്ന് മഹാബലിപുരത്തേക്കാണ് സർവീസ്. 1970 മുതൽ 2001 വരെ ഡബിൾ ഡക്കർ ബസ് നഗരത്തിലെ റോഡുകളിൽ സർവീസ് നടത്തിയിരുന്നു.
ഭാവിയിൽ മെട്രപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷ(എംടിസി)ന്റെ റൂട്ടുകളിലും ബസുകൾ ഓടിക്കാൻ പദ്ധതിയുണ്ട്. അണ്ണാശാല, ജിഎസ്ടി റോഡ്, ഇസിആർ. ഒഎംആർ റോഡുകളിലും ഭാവിയിൽ ഡബിൾ ഡക്കർ ബസുകൾ ഓടിക്കും.
Content Highlights: Chennai welcomes back iconic double decker buses after 20 years! Experience a new era of eco-friendly travel with 20 AC electric double deckers. Book your ride now!