കാര്‍ ഓടിക്കുന്നയാള്‍ക്ക് ഹെല്‍മറ്റ് ധരിക്കാത്തതിന് പിഴ; ഇനി കാറിലും ഹെല്‍മറ്റ് എന്ന് അധ്യാപകന്‍

ഹെല്‍മറ്റ് ധരിച്ച് കാര്‍ ഓടിക്കുന്ന ഗുല്‍ഷൻ | Photo: NDTV
ഹെല്‍മറ്റ് ധരിച്ച് കാര്‍ ഓടിക്കുന്ന ഗുല്‍ഷൻ | Photo: NDTV

ആഗ്ര: കാര്‍ ഉപയോഗിക്കുന്നയാള്‍ക്ക് ഹെല്‍മറ്റ് ധരിക്കാത്തതിന് പോലീസ് പിഴയിട്ടതിന് പിന്നാലെ ഹെല്‍മറ്റ് ധരിച്ച് കാറോടിച്ച് ഉത്തര്‍പ്രദേശിലെ ആഗ്ര സ്വദേശി. തിങ്കളാഴ്ചയാണ് പോലീസിനോടുള്ള പ്രതിഷേധ സൂചകമായി യുവാവ് ഹെല്‍മറ്റ് ധരിച്ച് കാര്‍ ഓടിച്ചത്.

നവംബര്‍ 24-ന് കാര്‍ ഓടിച്ച് പോകുകയായിരുന്ന തനിക്ക് ഹെല്‍മറ്റ് ധരിച്ചില്ലെന്ന് കാണിച്ച് പോലീസ് 1100 രൂപ പിഴ ചുമത്തിയിരുന്നുവെന്നും അതുകൊണ്ടാണ് ഹെല്‍മറ്റ് ധരിച്ച് തന്നെ കാര്‍ ഓടിക്കാന്‍ തീരുമാനിച്ചതെന്നുമാണ് ആഗ്ര സ്വദേശിയായ ഗുല്‍ഷന്‍ പറയുന്നത്.

കാര്‍ ഓടിച്ചിരുന്ന താന്‍ കൃത്യമായി സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നു. എന്നാല്‍, ഹെല്‍മറ്റ് ധരിച്ചില്ലെന്ന് കാണിച്ചാണ് പിഴ അടയ്ക്കാനുള്ള അറിയിപ്പ് ലഭിച്ചതെന്നുമാണ് അധ്യാപകന്‍ കൂടിയായ ഗുല്‍ഷന്‍ പരാതി പറയുന്നത്.

കൃത്യമായി ട്രാഫിക് നിയമങ്ങള്‍ പാലിച്ച് വാഹനമോടിക്കുന്ന ഒരാളാണ് ഞാന്‍. കാര്‍ ഓടിക്കുന്ന എനിക്ക് ഹെല്‍മറ്റ് ഇല്ലെന്ന് കാണിച്ച് പിഴയിട്ട സ്ഥിതിക്ക് ഇനി ഹെല്‍മറ്റ് ധരിച്ച് തന്നെ കാര്‍ ഓടിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

Image

Content Highlights: A car driver in Agra, India, was fined for not wearing a helmet. In protest, he now drives his car wearing a helmet. Learn more about this unusual situation.