ഇഷ്ടനമ്പർ KL07 DH 7000, മുടക്കിയത് 25 ലക്ഷം രൂപ, കൊച്ചിയിലെ താരമായി റിവോൾട്ടോ

കാക്കനാട്: തന്റെ ലംബോർഗിനി റിവോൾട്ടോ കാറിന് ഇഷ്ടനമ്പർ കിട്ടാൻ എറണാകുളത്തെ ബിസിനസ്സുകാരൻ ചെലവിട്ടത് 25 ലക്ഷം രൂപ. എറണാകുളം ആർടി ഓഫീസിൽനിന്ന് കെഎൽ 07-ഡിഎച്ച് 7000 എന്ന നമ്പറാണ് 25,02,000 രൂപയ്ക്ക് ലേലത്തിൽ പോയതെന്ന് ജോയിന്റ് ആർടിഒ സി.ഡി. അരുൺ പറഞ്ഞു.

ലിറ്റ്മസ് 7 സിസ്റ്റംസ് കൺസൾട്ടിങ് പ്രൈവറ്റ് ലിമിറ്റഡാണ് വൻ വിലനൽകി നമ്പർ സ്വന്തമാക്കിയത്. 10,06,22,207 രൂപയാണ് കാറിന്റെ കമ്പനി വില. നികുതിയും മറ്റു സംവിധാനങ്ങൾ പിടിപ്പിക്കുന്നതിനുള്ള വിലയും ഇതിനു പുറമേയാണ്. 

Content Highlights: A businessman in Ernakulam splurged ₹25 lakh on the vanity number KL07 DH 7000 for his Lamborghini, showcasing an extravagant choice for his luxury car.