വാഹന വിൽപ്പന കുതിക്കുന്നു; സെപ്റ്റംബറിൽ റെക്കോർഡ് നേട്ടം, എല്ലാ വിഭാഗങ്ങളിലും മുന്നേറ്റം

രാജ്യത്തെ വാഹന വിപണിയിലെ കുതിപ്പ് തുടരുന്നു. പാസഞ്ചർ വാഹന വിൽപ്പന സെപ്റ്റംബറിൽ റെക്കോർഡ് നേട്ടം കൈവരിച്ചതായി ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷന്റെ (FEDA) യുടെ കണക്കുകൾ വ്യക്തമാക്കുന്നു.
പാസഞ്ചർ വാഹന വിൽപ്പനയിൽ 32.1 ശതമാനം വളർച്ച
ആഭ്യന്തര പാസഞ്ചർ വെഹിക്കിൾ റീട്ടെയിൽ വൽപ്പന മുൻവർഷത്തെ അപേക്ഷിച്ച് സെപ്റ്റംബറിൽ 32.1 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. 4,27,213 യൂണിറ്റിലെത്തിയതോടെയാണ് വിൽപ്പനയിൽ റെക്കോർഡിട്ടത്. ഓഗസ്റ്റിലെ വിൽപ്പനയേക്കാൾ 6.17 ശതമാനം വർധനവുണ്ടായി. നഗര, ഗ്രാമീണ മേഖലകൾ ഏകദേശം ഒരേ വേഗതയിലാണ് വളർച്ച കൈവരിച്ചത് (യഥാക്രമം 32.11 ശതമാനവും 32.09 ശതമാനവും) എന്നും കണക്കുകൾ വ്യക്തമാക്കുന്നു.
ബദൽ ഇന്ധന വാഹനങ്ങൾ (ആൾട്ടർനേറ്റീവ് ഫ്യുവൽ വെഹിക്കിൾസ്) പിവി റീട്ടെയിൽ വൽപ്പനയുടെ 41 ശതമാനം കൈയടക്കിയിട്ടുണ്ട്. ഇലക്ട്രിക് വാഹന (ഇവി) വിഹിതം ഓഗസ്റ്റിലെ 7.63 ശതമാനത്തിൽ നിന്നും മുൻവർഷത്തെ 5.74 ശതമാനത്തിൽ നിന്നും 8.45 ശതമാനമായി ഉയർന്നു. 1,69,132 യൂണിറ്റുകളും 39.59 ശതമാനം വിപണി വിഹിതവുമായി മാരുതി സുസുക്കി ഇന്ത്യ ഈ വിഭാഗത്തിൽ മുന്നിലെത്തി.
ഇരുചക്ര വാഹനങ്ങളിലും മുന്നേറ്റം
ഇരുചക്ര വാഹനങ്ങളുടെ റീട്ടെയിൽ വൽപ്പന മുൻവർഷത്തെ അപേക്ഷിച്ച് 33.08 ശതമാനം ഉയർന്ന് 17,90,188 യൂണിറ്റിലെത്തി. ഓഗസ്റ്റിലെ വൽപ്പനയേക്കാൾ 4.41 ശതമാനം വർധനവോടെ സെപ്റ്റംബർ ഈ വിഭാഗത്തിന്റെ എക്കാലത്തെയും മികച്ച മാസമായി മാറി. ഗ്രാമീണ, നഗര വൽപ്പനകൾ യഥാക്രമം 33.11 ശതമാനവും 33.06 ശതമാനവും വളർച്ച നേടി.
ഓഗസ്റ്റിലെ 10.68 ശതമാനത്തെയും മുൻവർഷത്തെ 8.17 ശതമാനത്തെയും അപേക്ഷിച്ച് ഇരുചക്ര വാഹന റീട്ടെയിൽ വിൽപ്പനയിൽ ഇവികളുടെ പങ്ക് 11.58 ശതമാനമായി. 4,68,789 യൂണിറ്റുകളും 26.19 ശതമാനം വിപണി വിഹിതവുമായി ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ ഈ രംഗത്ത് മുന്നിലെത്തി. 2026 ഏപ്രിൽ-സെപ്റ്റംബർ കാലയളവിൽ ഇരുചക്ര വാഹന റീട്ടെയിൽ വിൽപ്പന 11.04 ദശലക്ഷം യൂണിറ്റിലെത്തി, സാമ്പത്തിക വർഷം 26-ലെ സമാന കാലയളവിൽ ഇത് 9.17 ദശലക്ഷം യൂണിറ്റായിരുന്നു.
വാണിജ്യ വാഹന നിർമാതാക്കൾക്കും നേട്ടം
മുച്ചക്ര വാഹനങ്ങളുടെ റീട്ടെയിൽ വിൽപ്പന മുൻവർഷത്തെ അപേക്ഷിച്ച് 22.25 ശതമാനം വർധിച്ച് 1,32,570 യൂണിറ്റിലെത്തി, മുൻ മാസത്തെ അപേക്ഷിച്ച് 8.41 ശതമാനത്തിന്റെ വർധനവുണ്ടായി. ഗ്രാമീണ വൽപ്പന 40.09 ശതമാനം വളർച്ച നേടി. ഇത് നഗര വിപണികളിലെ 4.71 ശതമാനം വളർച്ചയേക്കാൾ വളരെ മുന്നിലാണ്. ഓഗസ്റ്റിലെ 65.3 ശതമാനത്തെയും മുൻവർഷത്തെ 56.65 ശതമാനത്തെയും അപേക്ഷിച്ച് മുച്ചക്ര വാഹന വിൽപ്പനയിൽ ഇവികളുടെ പങ്ക് 64.9 ശതമാനമാണ്. പാസഞ്ചർ മുച്ചക്ര വാഹനങ്ങൾ 37.64 ശതമാനം വളർച്ച നേടിയപ്പോൾ ചരക്ക് മുച്ചക്ര വാഹനങ്ങൾ 63.48 ശതമാനം വിൽപ്പന വർധിച്ചു. ഏപ്രിൽ-സെപ്റ്റംബർ കാലയളവിലെ റീട്ടെയിൽ വൽപ്പന 14.98 ശതമാനം ഉയർന്ന് 7,48,009 യൂണിറ്റിലെത്തി.
വാണിജ്യ വാഹനങ്ങളുടെ (കൊമേഴ്‌സ്യൽ വെഹിക്കിൾ) റീട്ടെയിൽ വൽപ്പന ചരിത്രത്തിൽ ആദ്യമായി ഒരു സെപ്റ്റംബർ മാസത്തിൽ 100,000 കടന്ന് 1,03,557 യൂണിറ്റിലെത്തി. ഇത് മുൻവർഷത്തെ അപേക്ഷിച്ച് 37.62 ശതമാനവും ഓഗസ്റ്റിൽ നിന്ന് 14.09 ശതമാനവും അധികമാണ്. ഹെവി കൊമേഴ്‌സ്യൽ വെഹിക്കിൾ റീട്ടെയിൽ വിൽപ്പന 46.22 ശതമാനം വർധിച്ച് 32,310 യൂണിറ്റിലെത്തി.
പഴയ വാഹനങ്ങൾ ഒഴിവാക്കുന്നതോടെ ഉണ്ടാകുന്ന പുതിയ വാഹനങ്ങളുടെ ആവശ്യകത, അടിസ്ഥാന സൗകര്യ വികസനം, ഖനന പ്രവർത്തനങ്ങൾ, വലിയതോതിലുള്ള ഫ്‌ളീറ്റ് വാങ്ങലുകൾ, ഗ്രാമീണ വരുമാന വർധന, ഒക്ടോബറിലെ വിലവർധനവിന് മുമ്പുള്ള വാങ്ങലുകൾ എന്നിവയാണ് ഈ വളർച്ചയ്ക്ക് കാരണമെന്ന് ഫാഡ വ്യക്തമാക്കുന്നു.
Content Highlights: Domestic passenger vehicle retail sales rose 32.1% y-o-y to 427,213 units in September., Two-wheeler retail sales hit a record 1,790,188 units, up 33.08% y-o-y., EV penetration saw significant growth across passenger and two-wheeler segments., Commercial vehicle sales crossed the 100,000 mark for the first time in September., Tractor sales grew 13.75% y-o-y but dropped sequentially due to a patchy monsoon.