സേഫ്റ്റി, മൈലേജ്, ലുക്ക്-എല്ലാം ഫൈവ് സ്റ്റാർ; അടിമുടി പുതുമോടിയിലാണ് ഡിസയർ | Video

#അജിത് ടോം
മാരുതി സുസുക്കിയുടെ നാലാം തലമുറ ഡിസയര്‍ | Photo: Maruti Suzuki
മാരുതി സുസുക്കിയുടെ നാലാം തലമുറ ഡിസയര്‍ | Photo: Maruti Suzuki

16 വര്‍ഷത്തെ പാരമ്പര്യം. 27 ലക്ഷം വാഹനങ്ങളുടെ പിന്‍ബലം. ഈ കരുത്തുമായാണ് മാരുതി സുസുക്കി ഡിസയര്‍ നാലാം തലമുറയിലേക്ക് ചുടവടുവെച്ചിരിക്കുന്നത്. സെഡാന്‍ വാഹനങ്ങളുടെ പ്രതാപം കൈമോശം വന്നെന്ന് പറയുന്നവരുടെ  മുന്നിലേക്കാണ് മാരുതി സുസുക്കി ഈ കണക്കുകള്‍ നിരത്തുന്നത്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കുന്ന ആദ്യ അഞ്ച് വാഹനങ്ങളുടെ പട്ടികയില്‍ ഡിസയറുമുണ്ട് എന്നതാണ് വാസ്തവം. മൂന്ന് തലമുറകളിലായി കൈമാറി വന്ന സ്വിഫ്റ്റ് ഡിസയറിന്റെ പാരമ്പര്യം നാലാം തലമുറയിലേക്ക് കൈമാറ്റം ചെയ്യുമ്പോള്‍ ഇനിയങ്ങോട്ടും കോംപാക്ട് സെഡാന്‍ ശ്രേണിയുടെ മേധാവിത്വം ഈ വാഹനത്തില്‍ ഭദ്രമായിരിക്കുമെന്ന് ഉറപ്പാണ്. 

സ്വന്തമായ മേല്‍വിലാസം

Content Highlights: Maruti Suzuki Dzire 4th Gen arrives with bold redesign, packed with features, and a new 1.2L engine

Continue reading