വിനു മോഹന്റെ യാത്രകള്‍ക്ക് ഇനി ജാവ പരേക്

മലയാള സിനിമയിലെ യുവതാര നിരയില്‍ ശ്രദ്ധേയനായ വിനു മോഹനും ജാവ ഉടമകളുടെ ക്ലബ്ബില്‍. ജാവയുടെ കസ്റ്റം മെയ്ഡ് ബൈക്കായ പരേക് ബോബറാണ് അദ്ദേഹം സ്വന്തമാക്കിയത്. ഭാര്യയും നടിയുമായ വിദ്യയ്‌ക്കൊപ്പം കൊച്ചിയിലെ ക്ലാസിക് ജാവ ഡീലര്‍ഷിപ്പിലെത്തിയാണ് അദ്ദേഹം ജാവ പരേക് എന്ന കരുത്തന്‍ ബൈക്ക് സ്വന്തം ഗ്യാരേജിലെത്തിച്ചത്.
2018 നവംബറിലെ ജാവയുടെ രണ്ടാം വരവില്‍ പരേക്കും പ്രദര്‍ശനത്തിനെത്തിയിരുന്നു. എന്നാല്‍, 2020-ലാണ് ഈ ബൈക്ക് അവതരിപ്പിച്ചത്. ലോക്ഡൗണിനെ തുടര്‍ന്ന് വിപണിയിലെത്താന്‍ കാലതാമസം നേരിട്ട ഈ ബൈക്കിന്റെ വിതരണം ജൂലൈ 20-നാണ് ആരംഭിച്ചത്. 1.99 ലക്ഷം രൂപയിലാണ് ഈ കസ്റ്റം മെയ്ഡ് ബൈക്കിന്റെ എക്‌സ്‌ഷോറും വില ആരംഭിക്കുന്നത്.
ഓഫ് റോഡ് ബൈക്കുകളോട് കിടപിടിക്കുന്ന സൗന്ദര്യവും മറ്റ് ജാവ ബൈക്കുകളെക്കാള്‍ കരുത്തുമാണ് പരേക് ബോബറിന്റെ മുഖമുദ്ര. സ്റ്റാന്റേര്‍ഡ് ജാവയുടെ അടിസ്ഥാനത്തിലാണ് പരേകും ഒരുങ്ങുന്നത്. ഫ്‌ളോട്ടിങ് സിംഗിള്‍ സീറ്റ്, മാറ്റ് ബ്ലാക്ക് പെയിന്റ് ഫിനീഷ്, ചെറിയ സ്‌പോര്‍ട്ടി എകസ്‌ഹോസ്റ്റ്, ബാര്‍ എന്‍ഡ് മിറര്‍ തുടങ്ങിയവയാണ് പരേക്കിനെ വ്യത്യസ്തമാക്കുന്നത്.
മുന്നില്‍ 18 ഇഞ്ചും പിന്നില്‍ 17 ഇഞ്ചുമാണ് വീല്‍. 750 എംഎം ആണ് സീറ്റ് ഹൈറ്റ്. സുഖകരമായ യാത്രയ്ക്ക് മുന്നില്‍ ടെലിസ്‌കോപ്പിക് ഹൈഡ്രോളിക് ഫോര്‍ക്കും പിന്നില്‍ മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍. മുന്നില്‍ 280 എംഎം ഡ്യുവല്‍ ഡിസ്‌കും പിന്നില്‍ 240 എംഎം ഡ്യുവല്‍ ഡിസ്‌കുമാണ് ബ്രേക്ക്. ഡ്യുവല്‍ ചാനല്‍ എബിഎസ് സുരക്ഷയും വാഹനത്തിനുണ്ട്.
ജാവ, ജാവ 42 ബൈക്കുകളില്‍ നല്‍കിയിട്ടുള്ളതിനേക്കാള്‍ കരുത്തേറിയ എന്‍ജിനാണ് പരേകിലുള്ളത്. ബിഎസ്6 മാനദണ്ഡങ്ങള്‍ പാലിക്കുന്ന 334 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ എന്‍ജിനാണ് പരേക്കിന്റെ കരുത്ത്. ഇത് 30 ബിഎച്ച്പി പവറും 31 എന്‍എം ടോര്‍ക്കുമേകും. ആറ് സ്പീഡാണ് ട്രാന്‍സ്മിഷന്‍.
Content Highlights: Actor Vinu Mohan Bought Jawa Parek Bobber Bike
Content Highlights: