ലോക്ക് ഡൗണില്‍ വാഹനത്തെ കുറിച്ച് ആശങ്കവേണ്ട; കോള്‍ സെന്ററുകള്‍ തുറന്ന് ടൊയോട്ട
കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച അടച്ചിടലില്‍ വാഹനമേഖലയ്ക്ക് കനത്ത നഷ്ടമുണ്ടാക്കുമെന്നാണ് കണക്കാക്കുന്നത്. എന്നാല്‍, ഈ സാഹചര്യത്തില്‍ വാഹനത്തിന്റെ വാറന്റിയേയും സര്‍വീസ് കാര്യങ്ങളെയും കുറിച്ചോര്‍ത്ത് ഉപയോക്താക്കള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഉറപ്പുനല്‍കുകയാണ് ടൊയോട്ട.
ലോക്ക് ഡൗണ്‍ സമയത്ത് എക്‌സ്‌റ്റെന്റഡ് വാറണ്ടി അവസാനിക്കുന്ന വാഹനങ്ങള്‍ ഇത് പുതുക്കുന്നതിന് മറ്റൊരു അവസരം നല്‍കുമെന്ന് കമ്പനി ഉറപ്പുനല്‍കുന്നുണ്ട്. വാഹനങ്ങളെ കുറിച്ച് കൂടുതല്‍ പഠിക്കാനുള്ള അവസരത്തിനായി ടൊയോട്ടയുടെ വെബ്‌സൈറ്റില്‍ 360 ഡിഗ്രി വെഹിക്കിള്‍ ഡിസ്‌പ്ലേയും നല്‍കിയിട്ടുണ്ടെന്ന് ടൊയോട്ട അറിയിച്ചു.
ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ടൊയോട്ടയുടെ ഷോറൂമുകളും ഡീലര്‍ഷിപ്പുകളും അടച്ചിരിക്കുകയാണെങ്കിലും കോള്‍ സെന്ററുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്. വാഹനത്തെ കുറിച്ചും കമ്പനിയുടെ സേവനങ്ങളെ കുറിച്ചും സര്‍വീസുകളെ കുറിച്ചുമുള്ള ഉപയോക്താക്കളിലൂടെ സംശങ്ങള്‍ക്ക് കസ്റ്റമര്‍ കെയര്‍ സംവിധാനം ഉപയോഗപ്പെടുത്താമെന്നും ടൊയോട്ട ഉറപ്പുനല്‍കുന്നുണ്ട്.
കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി രാജ്യത്ത് 21 ദിവസത്തെ അടച്ചിടല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. വാഹന നിര്‍മാണ പ്ലാന്റ്, ഡീലര്‍ഷിപ്പ് തുടങ്ങിയവയെല്ലാം അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിലാണ് ഉപയോക്താക്കള്‍ക്കുള്ള സേവനങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ടെന്ന് ടൊയോട്ട ഉറപ്പുനല്‍കുന്നത്.
Content Highlights: Toyota Open Call Centers To Ensure Customer Service During Lock Down
Content Highlights: