കോവിഡ്-19 പ്രതിരോധം; രണ്ടുകോടിയുടെ ധനസഹായവുമായി ടൊയോട്ട മോട്ടോഴ്‌സ്
കൊറോണ വൈറസ് മഹാമാരിക്കെതിരേയുള്ള രാജ്യത്തിന്റെ പോരാട്ടത്തിന് പിന്തുണയുമായി ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോഴ്‌സ്. കര്‍ണാടക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും സംസ്ഥാന ദുരന്ത നിവാരണ വിഭാഗത്തിനുമായി രണ്ടുകോടി രൂപയുടെ ധനസഹായം നല്‍കിയാണ് ടൊയോട്ട പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ അറിയിച്ചിരിക്കുന്നത്.
ടൊയോട്ട മോട്ടോഴ്‌സ് വൈസ് ചെയര്‍മാന്‍ ശേഖര്‍ വിശ്വനാഥന്‍, ഡെപ്യൂട്ടി എംഡി രാജി ബി.കേട്ട്കലെ എന്നിവരാണ് രണ്ടുകോടി രൂപയുടെ ചെക്ക് മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയ്ക്ക് കൈമാറിയത്. ഇതിനുപുറമെ, കൊറോണ ബാധിതര്‍ക്കായുള്ള സര്‍ക്കാരിന്റെ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും വാഹനനിര്‍മാതാക്കളായ ടൊയോട്ട അറിയിച്ചിട്ടുണ്ട്.
ടൊയോട്ട കിര്‍ലോസ്‌കര്‍ കമ്പനിയുടെ സംഭാവനയായ 1,35,48,553 രൂപ സംസ്ഥാന ദുരന്തനിവാരണ വകുപ്പിനും തൊഴിലാളികള്‍ പിരിച്ചെടുത്ത 64,51,447 രൂപ മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസ നിധിയിലേക്കുമാണ് നല്‍കിയിരിക്കുന്നത്. ഇതിനുപുറമെ, ടൊയോട്ട ഗ്രൂപ്പ് ഓഫ് കമ്പനീസ് കര്‍ണാടക സര്‍ക്കാരിന് 55 ലക്ഷം രൂപയുടെ ധനസാഹയവും നല്‍കിയിരുന്നു.
ഈ പ്രതിസന്ധി ഘട്ടത്തില്‍ രാജ്യത്തെ ജനങ്ങള്‍ക്കൊപ്പമാണ് ടൊയോട്ട. രോഗികള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും എല്ലാവിധ പിന്തുണയും നല്‍കുന്നതിനൊപ്പം ഈ മഹാമാരിക്കെതിരേയുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നില്‍ക്കാനും ടൊയോട്ട പ്രതിജ്ഞാബദ്ധമാണെന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
കൊറോണ ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ ഡീലര്‍മാരുടെ സംരക്ഷണത്തിനായി ടൊയോട്ട കോവിഡ് പാക്കേജ് അവതരിപ്പിച്ചിരുന്നു. ഇതിനൊപ്പം ഉപയോക്താക്കള്‍ക്കായി സൗജന്യ സര്‍വീസ് വാഹനത്തിന്റെ വാറണ്ടി എന്നിവ നീട്ടി നല്‍കുമെന്നും നിര്‍മാതാക്കള്‍ അറിയിച്ചിട്ടുണ്ട്.
Content Highlights: Toyota Kirloskar Motor contributes to Karnataka Chief Minister’s Relief Fund COVID-19
Content Highlights: