ടാറ്റ പെരെഗ്രിന്‍; സെഡാന്‍ ശ്രേണിയില്‍ കരുത്തു തെളിയിക്കാനെത്തുന്ന ടാറ്റയുടെ വമ്പന്‍
ഹോണ്ട സിറ്റിയും ഹ്യുണ്ടായി വെര്‍ണയും മാരുതി സിയാസും അരങ്ങു തകര്‍ക്കുന്ന സെഡാന്‍ ശ്രേണിയിലേക്ക് ടാറ്റ ചുവടുവയ്ക്കുന്നുവെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ടാറ്റയുടെ ഈ വാഹനം പെരെഗ്രിന്‍ എന്നറിയപ്പെടുമെന്നാണ് സൂചന. ടാറ്റ X452 എന്ന കോഡ് നമ്പറിലാണ് നിര്‍മാണം പുരോഗമിക്കുന്നത്.
അതേസമയം, നിര്‍മാണവേളയില്‍ മാത്രമായിരിക്കും ഈ പേരില്‍ അറിയപ്പെടുകയെന്നും നിരത്തിലെത്തുമ്പോള്‍ മറ്റൊരു പേര് നല്‍കിയേക്കുമെന്നുമാണ് സൂചനകള്‍. ടാറ്റയില്‍നിന്ന് അടുത്തിടെ നിരത്തിലെത്തിയ പ്രീമിയം ഹാച്ച്ബാക്ക് വാഹനം നിര്‍മാണ വേളയില്‍ അക്വില എന്നാണ് അറിയപ്പെട്ടിരുന്നത്. ടാറ്റ X451 എന്നായിരുന്ന അല്‍ട്രോസിന്റെ കോഡ്‌നമ്പര്‍.
ടാറ്റയുടെ പ്രീമിയം ഹാച്ച്ബാക്ക് മോഡലായ അല്‍ട്രോസിന് അടിസ്ഥാനമൊരുക്കുന്ന ആല്‍ഫ പ്ലാറ്റ്ഫോമിലാണ് ഈ സെഡാനും ഒരുങ്ങുന്നത്. ടാറ്റയുടെ പുതിയ ഇംപാക്ട് 2.0 ഡിസൈന്‍ ശൈലിയാണ് ഈ സെഡാനിലും പരീക്ഷിക്കുന്നത്. 2018 ജനീവ ഓട്ടോഷോയില്‍ പ്രദര്‍ശിപ്പിച്ച ഇ-വിഷന്‍ കണ്‍സെപ്റ്റ് മോഡലിനോട് സാമ്യമുള്ള ഡിസൈനിലായിരിക്കും ഈ സെഡാന്‍ എത്തുകയെന്നും റിപ്പോര്‍ട്ടുണ്ട്.
ലക്ഷ്വറി കാറുകളോട് കിടപിടിക്കുന്ന രൂപത്തിലായിരുന്നു ഇ-വിഷന്‍ കണ്‍സെപ്റ്റ് എത്തിയത്. ഫോര്‍ ഡോര്‍ കണ്‍സെപ്റ്റില്‍ നേര്‍ത്ത എല്‍ഇഡി ഹെഡ്‌ലൈറ്റാണ് മുന്‍ഭാഗത്തെ ആകര്‍ഷണം. ബംബറില്‍ ഒഴുകി നടക്കുന്ന വിധത്തിലാണ് എല്‍ഇഡി ഡേ ടൈം റണ്ണിങ് ലൈറ്റ്. ഇതിന് മുകളിലായി ടാറ്റ ലോഗോ. പിന്നിലും എല്‍ഇഡിയാണ് ടെയില്‍ ലാംമ്പ്. ബൂട്ട് ലിഡിലാണ് ഇ-വിഷന്‍ ബാഡ്ജിങ്ങ്.
നെക്സോണിന്റെ ഡീസല്‍ പതിപ്പിന് കരുത്തേകുന്ന 1.5 ലിറ്റര്‍ എന്‍ജിനിലും 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലുമായിരിക്കും ഈ സെഡാന്‍ എത്തുന്നത്. ഓട്ടോമാറ്റിക്, മാനുവല്‍ ട്രാന്‍സ്മിഷനുകളില്‍ ഈ വാഹനത്തില്‍ സ്ഥാനം പിടിക്കുന്നുണ്ട്. മാരുതി സിയാസ്, ഹ്യുണ്ടായി വെര്‍ണ, ഹോണ്ട സിറ്റി എന്നീ വാഹനങ്ങളായിരിക്കും പ്രധാനമായും ടാറ്റയുടെ സെഡാന്റെ എതിരാളികള്‍.
Source: India Car News
Content Highlights: Tata Peregrin; Premium Sedan to Compete With Honda City, Hyundai Verna
Content Highlights: