സണ്‍റൂഫ്, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പ് സംവിധാനവുമായി ടാറ്റ നെക്‌സോണ്‍ XZ+(S) വേരിയന്റ്
ഇക്കഴിഞ്ഞ ജനുവരിയിലാണ് ടാറ്റയുടെ അഭിമാന മോഡലായ നെക്‌സോണ്‍ എസ്‌യുവിയുടെ മുഖം മിനുക്കിയ മോഡല്‍ അവതരിപ്പിച്ചത്. പെട്രോള്‍-ഡീസല്‍ എന്‍ജിനുകളിലായി എട്ട് വേരിയന്റുകളായെത്തിയ നെക്‌സോണ്‍ നിരയിലേക്ക് പുതിയ ഒരു വേരിയന്റും എത്തിച്ചിരിക്കുകയാണ് നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സ്.
നെക്‌സോണിന്റെ ഉയര്‍ന്ന വേരിയന്റുകളായ ZX+, XZ+(O) എന്നിവയുടെ മധ്യത്തിലായിരിക്കും XZ+(S) എന്ന പുതിയ വേരിന്റിന്റെ സ്ഥാനം. XZ+(O) -യാണ് പുതിയ വേരിന്റിന്റെ അടിസ്ഥാനം. പെട്രോള്‍-ഡീസല്‍ എന്‍ജിനുകളിലെത്തുന്ന ഈ വേരിയന്റിന് യഥാക്രമം 10.10 ലക്ഷവും 11.60 ലക്ഷവുമായിരിക്കും ഡല്‍ഹിയിലെ എക്‌സ്‌ഷോറൂം വില.
XZ+(O) വേരിന്റില്‍ നല്‍കിയിട്ടുള്ള എല്ലാ ഫീച്ചറുകളും സുരക്ഷ സംവിധാനങ്ങളും XZ+(S) ഒരുങ്ങുന്നുണ്ട്. ടാറ്റയുടെ ഐആര്‍എ കണക്ട്ഡ് ടെക്‌നോളജിയാണ് ഇതില്‍ പ്രധാനം. ഇതിനുപുറമെ, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പ്, റെയിന്‍ സെന്‍സിങ്ങ് വൈപ്പര്‍, ലെതര്‍ ആവരണമുള്ള സ്റ്റിയറിങ്ങ് വീലും ഗിയര്‍നോബും, ടയര്‍ പ്രഷര്‍ മോണിറ്റര്‍, ക്രൂയിസ് കണ്‍ട്രോള്‍ സംവിധാനവും XZ+(S)-ലുണ്ട്.
ബിഎസ്-6 നിലവാരത്തിലുള്ള 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകളാണ് ഈ വേരിയന്റിലും. പെട്രോള്‍ എന്‍ജിന്‍ 118 ബിഎച്ചപി പവറും 113 എന്‍എം ടോര്‍ക്കും ഡീസല്‍ എന്‍ജിന്‍108 ബിഎച്ച്പി പവറും 260 എന്‍എം ടോര്‍ക്കുമേകും. മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകളിലും ഈ വേരിയന്റ് എത്തും.
Content Highlights: Tata Add One More Variant In Nexon Compact SUV
Content Highlights: