സ്‌കോഡയുടെ ഏറ്റവും വലിയ ഇലക്ട്രിക് വാഹനം, പീക്കിന്റെ ചിത്രങ്ങൾ പുറത്ത്, ഇന്ത്യയിൽ എത്തുമോ?

#Auto Desk
സ്‌കോഡ പങ്കുവെച്ച പീക്ക് ഇലക്ട്രിക് എസ്‌യുവിയുടെ ചിത്രം | Photo: Skoda
സ്‌കോഡ പങ്കുവെച്ച പീക്ക് ഇലക്ട്രിക് എസ്‌യുവിയുടെ ചിത്രം | Photo: Skoda

ചെക്ക് വാഹന നിർമാതാക്കളായ സ്‌കോഡ വിദേശ നിരത്തുകളിൽ എത്തിക്കൊരുങ്ങുന്ന പീക്ക് ഇലക്ട്രിക് എസ്‌യുവി ഇന്ത്യയിൽ എത്തിക്കുന്ന കാര്യവും പരിഗണിക്കുന്നതായി റിപ്പോർട്ട്. സ്‌കോഡയുടെ ഫ്‌ളാഗ്ഷിപ്പ് ഇലക്ട്രിക് മോഡലായ പീക്ക് ജൂൺ 23-നാണ് വിദേശ വിപണിയിൽ പുറത്തിറക്കുന്നത്. സ്‌കോഡയുടെ വാഹന നിരയിലെ ഏറ്റവും വലിയ വാഹനം എന്ന ഖ്യാതിയോടെയാണ് പീക്ക് നിരത്തുകളിൽ എത്താനൊരുങ്ങുന്നത്.

വിദേശ വിപണിയിൽ സ്‌കോഡ എത്തിക്കാനൊരുങ്ങുന്ന പീക്ക് എസ്‌യുവിയെ കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണെന്നും ഈ വാഹനത്തിന്റെ സവിശേഷതകളെ കുറിച്ച് അറിയേണ്ടതുണ്ടെന്നും ഉയർന്ന വിലയിൽ ഒരു സാധാരണ വാഹനമല്ല, മറിച്ച് പ്രീമിയം ഇലക്ട്രിക് വാഹനം തന്നെ എത്തിക്കാനാണ് ശ്രമിക്കുന്നതെന്നും സ്‌കോഡ ഓട്ടോ ഇന്ത്യയുടെ ബ്രാന്റ് ഡയറക്ടർ ആശിഷ് ഗുപ്ത ഓട്ടോകാർ ഇന്ത്യയോട് പറഞ്ഞു. അടുത്ത വർഷത്തോടെ പല ഗ്ലോബൽ വാഹനങ്ങളും ഇന്ത്യയിൽ എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്‌കോഡയുടെ ഗ്ലോബൽ ഇലക്ട്രിക് വാഹന ശ്രേണിയിലെ എൻട്രി ലെവൽ മോഡലാണ് എപ്പിക്ക്്. ഈ വാഹനത്തിന് 26,000 യൂറോയാണ് വില. അതായത് 28.70 ലക്ഷം രൂപ. മിഡ് സൈസ് എസ്‌യുവി ശ്രേണിയിൽ വരുന്ന ഈ വാഹനത്തിന്റെ വില പരിഗണിച്ച് ഇത് ഇന്ത്യൻ വിപണിക്ക് ഇണങ്ങുന്ന വാഹനമല്ല. ഇതുപോലെ തന്നെയാണ് മറ്റ് ഇലക്ട്രിക് മോഡലുകളായ എൽറോക്ക്, എൻയാക്ക് മോഡലുകളുടെ കാര്യവുമെന്നാണ് സ്‌കോഡയുടെ വിലയിരുത്തൽ.

ഇന്ത്യൻ വിപണിയിലെ ഇലക്ട്രിക് വാഹനങ്ങളുമായി മത്സരിക്കണമെങ്കിൽ അതിനുള്ള വാഹനം പ്രാദേശികമായി വികസിപ്പിക്കുകയാണ് വേണ്ടത്. ഇലക്ട്രിക് വാഹനത്തിനായി പ്രദേശികമായി പ്ലാറ്റ്‌ഫോം വികസിപ്പിച്ചിട്ടില്ലാത്തതിനാൽ തന്നെ സ്‌കോഡയുടെ ഇലക്ട്രിക് വാഹനം എത്താൻ സമയമെടുത്തേക്കും. ഞങ്ങൾ ഇലക്ട്രിക് വാഹനത്തിനായുള്ള പണിപ്പുരയിലാണ്. എന്നാലും കൃത്യമായ ഒരു സമയം പറയാൻ പ്രയാസമായിരിക്കുമെന്നായിരുന്നു സ്‌കോഡയുടെ മുൻ നിലപാട്.

സ്‌കോഡയുടെ എൻട്രി ലെവൽ ഇലക്ട്രിക് വാഹനമായ എപ്പിക്ക്, അതുപോലെ തന്നെ മറ്റ് മോഡലുകളായ എൽറോക്ക്്, എൻയാക്ക്് മോഡലുകൾ എത്തിക്കാൻ സാധ്യതയില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെടുകയും ഫ്‌ളാഗ്ഷിപ്പ് മോഡലായ പീക്ക് എത്തിക്കുന്നത് സംബന്ധിച്ച് പഠനങ്ങളിലാണെന്നുമുള്ള വെളിപ്പെടുത്തലാണ് പുതിയ ഇലക്ട്രിക് എസ്‌യുവികളുടെ വിപണിയിൽ ഇന്ത്യയും ഉൾപ്പെടാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലുകൾക്ക് കാരണം.

മെക്കാനിക്കിൽ സംവിധാനങ്ങളിൽ ഏറെ സവിശേഷമായ മോഡലാണ് പീക്ക്. രണ്ട് ബാറ്ററി പാക്കുകളിലായി മൂന്ന് വേരിയന്റുകളിലാണ് ഈ വാഹനം എത്തുന്നത്. റിയർ വീൽ ഡ്രൈവ്, ഓൾ വീൽ ഡ്രൈവ് സംവിധാനങ്ങളിൽ എത്തുന്ന ഈ വാഹനത്തിൽ 299 എച്ച്പി കരുത്ത് ഉത്പാദിപ്പിക്കുന്ന മോട്ടോറാണ് നൽകിയിരിക്കുന്നത്. 600 കിലോമീറ്റർ വരെ റേഞ്ച് ഉറപ്പാക്കുന്ന ഈ വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറിൽ 180 കിലോമീറ്ററാണ്.

Source

Content Highlights: Skoda is actively studying the feasibility of bringing the flagship Epiq electric SUV to India., The Epiq features up to 600km range and 299hp motor performance., Local development is required for price competitiveness in the Indian EV market., Global models like Elroq and Enyaq are currently not prioritized for the Indian market.