ഇത് സ്കോഡ മാജിക്; ഗംഭീര ലുക്കിൽ പുത്തൻ കുഷാക്ക് എത്തി, കിടിലൻ ഫീച്ചറുകളും

റ്റവും പുതിയ കുഷാക്ക് പുറത്തിറക്കി സ്കോഡ. അടിസ്ഥാനരൂപത്തിൽ വലിയ മാറ്റമൊന്നും ഇല്ലാതെ കൂടുതൽ ഫീച്ചറുകൾ നൽകിയും ലുക്ക് വർധിപ്പിച്ചുമാണ് 2026 കുഷാക്ക് എത്തിയിരിക്കുന്നത്.

പ്രധാന മാറ്റങ്ങൾ മാറ്റങ്ങൾ

ഗ്രില്ലിൽ എൽഇഡി ലൈറ്റ്, ടെയിൽ ലാമ്പ് യൂണിറ്റ് മൊത്തം എൽഇഡിയായി, പിന്നിലെ സ്കോഡ എന്ന എഴുത്തും എൽഇഡിയായി. നാല് വീലുകളിലും ഡിസ്ക് ബ്രേക്ക് വന്നു എന്നതും പ്രധാന മാറ്റമാണ്.

സവിശേഷതകൾ

സ്റ്റാൻഡേർഡായി സൺറൂഫ് (ഉയർന്ന വേരിയന്റിൽ പനോരമിക്), പിൻസീറ്റ് മസാജർ, 491 ലിറ്റർ ബൂട്ട് സ്പേസ്, ഗൂഗിളിന്റെ AI കമ്പാനിയൻ-ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, 26.03 സെന്റീമീറ്റർ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഫ്രണ്ട് പാർക്കിങ് സെൻസർ, ആറ് രീതിയിൽ ക്രമീകരിക്കാവുന്ന വെന്റിലേറ്റഡ് മുൻ സീറ്റുകൾ എന്നിങ്ങനെ നീളുന്നു ഫീച്ചറുകൾ. ബേസ് വേരിയൻ്റിൽ റെയിൻ സെൻസിങ് വൈപ്പർ ഫീച്ചർ ഉണ്ടെന്നതും പ്രത്യേകതയാണ്.

സുരക്ഷയുടെ കാര്യത്തിലും കമ്പനി വിട്ടുവീഴ്ച ചെയ്തിട്ടില്ല. ആറ് എയർ ബാഗുകൾ സ്റ്റാൻഡേർഡായി നൽകിയിട്ടുണ്ട്. നാൽപ്പധികം മറ്റ് സേഫ്റ്റി ഫീച്ചറുകളുമുണ്ട്. അതേസമയം, വാഹനത്തിന്റെ വില കമ്പനി മാർച്ച് മാസത്തിലേ പ്രഖ്യാപിക്കൂ.

1.5 ലിറ്റർ ടർബോ പെട്രോൾ, 1.0 ലിറ്റർ ടർബോ പെട്രോൾ എന്നീ എൻജിൻ ഓപ്ഷനുകളാണുള്ളത്. 1.0 ലിറ്റർ മോഡലിൽ 8 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ നൽകി എന്നതാണ് പ്രധാന മാറ്റം. ഇത് ഈ സെഗ്മെൻ്റിലെ ആദ്യത്തെ ട്രാൻസ്മിഷനാണ്.

1.0 ലിറ്റർ എൻജിൻ 114 എച്ച്പി പവറും 178 എൻ‌എം ടോർക്കും, 1.5 ലിറ്റർ എൻജിൻ 147 എച്ച്പി പവറും 250 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. അഞ്ച് വേരിയന്റുകളിലാണ് വാഹനം വിപണിയിലെത്തുന്നത്.

Content Highlights: Discover the refreshed Skoda Kushaq with enhanced features, LED lighting, all-wheel disc brakes, and luxurious comforts. Unveiling soon!