എംജി ഹെക്ടര്‍ പ്ലസിന്റെ വില ഉയരുന്നു; പുതിയ വില തുടങ്ങുന്നത് 13.73 ലക്ഷം രൂപ മുതല്‍

എംജി മോട്ടോഴ്‌സ് ഇന്ത്യയിലെത്തിച്ച മൂന്നാമത്തെ മോഡലും ആറ് സീറ്റര്‍ എസ്‌യുവി പതിപ്പുമായ ഹെക്ടര്‍ പ്ലസിന്റെ വില ഉയര്‍ത്തുന്നു. 13.48 ലക്ഷം പ്രാരംഭ വിലയില്‍ വിപണിയിലെത്തിയ ഈ എസ്‌യുവിക്ക് 5000 രൂപ മുതല്‍ 46,000 രൂപ വരെയാണ് വില ഉയരുന്നത്. പുതിയ വില അനുസരിച്ച് 13.73 ലക്ഷം രൂപയിലാണ് ഹെക്ടര്‍ പ്ലസിന്റെ എക്‌സ്‌ഷോറും വില ആരംഭിക്കുന്നത്.
പെട്രോള്‍, ഡീസല്‍ എന്‍ജിനുകളില്‍ സ്‌റ്റൈല്‍, സൂപ്പര്‍, സ്മാര്‍ട്ട്, ഷാര്‍പ്പ് എന്നീ നാല് വേരിയന്റുകളായാണ് ഹെക്ടര്‍ പ്ലസ് എത്തിയിരിക്കുന്നത്. ഇതില്‍ പെട്രോള്‍ എന്‍ജിന്‍ മോഡലുകള്‍ക്ക് 5000 രൂപ മുതല്‍ 25,000 രൂപ വരെയും ഡീസല്‍ എന്‍ജിന്‍ മോഡലുകള്‍ക്ക് 5000 രൂപ മുതല്‍ 46,000 രൂപ വരെയുമാണ് വില വര്‍ധന.
റെഗുലര്‍ ഹെക്ടറിനെക്കാള്‍ വലിപ്പത്തിലും സീറ്റിങ്ങ് കപ്പാസിറ്റിയും ലുക്കിലും മാറ്റങ്ങള്‍ വരുത്തിയാണ് എംജി മോട്ടോഴ്‌സ് ഹെക്ടര്‍ പ്ലസ് എസ്‌യുവി നിരത്തിലെത്തിച്ചിരിക്കുന്നത്. നീളത്തില്‍ 65 എംഎം വളര്‍ച്ചയുണ്ടായിട്ടുണ്ട്. 4720 എംഎം ആണ് ഹെക്ടര്‍ പ്ലസിന്റെ വലിപ്പം. വീതിയും ഉയരവും റെഗുലര്‍ ഹെക്ടറിന് സമാനമാണ്.
ലുക്കില്‍ ഹെക്ടറിനെക്കാള്‍ പ്രീമിയം ഭാവമുള്ള വാഹനമാണ് ഹെക്ടര്‍ പ്ലസ്. ഗ്രില്ല് റെഗുലര്‍ മോഡലിലേത് നിലനിര്‍ത്തിയെങ്കിലും ബമ്പറിലേക്ക് മാറ്റിയ ഹെഡ്‌ലൈറ്റ്, ഡിആര്‍എല്‍ തുടങ്ങിയവയുടെ ഡിസൈനില്‍ കാര്യമായ മാറ്റം വരുത്തിയിട്ടുണ്ട്. സ്‌കിഡ് പ്ലേറ്റും പ്ലാസ്റ്റിക് ക്ലാഡിങ്ങും നല്‍കിയ വലിയ ബംബറും ഹെക്ടര്‍ പ്ലസിലെ മാറ്റങ്ങളാണ്.
ഹെക്ടര്‍ പ്ലസിന്റെ ഇന്റീരിയര്‍ കൂടുതല്‍ പ്രീമിയം ടച്ച് ഉള്ളതാണ്. മൂന്ന് നിരയിലും ലെതര്‍ ആവരണമുള്ള ക്യാപ്റ്റന്‍ സീറ്റാണ് നല്‍കിയിട്ടുള്ളത്. സീറ്റിന് ചേരുന്ന ലെതര്‍ ആവരണമാണ് ഡോര്‍ പാഡിലും ഡാഷ്‌ബോര്‍ഡിലും നല്‍കിയിട്ടുള്ളത്. ഹെക്ടറിന്റെ സിഗ്‌നേച്ചറായിരുന്ന ഇന്റര്‍നെറ്റ് കാര്‍ സാങ്കേതികവിദ്യ ഹെക്ടര്‍ പ്ലസിലേക്ക് പറിച്ചുനടുന്നുണ്ടെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചത്.
രണ്ട് 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലും 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുമാണ് ഹെക്ടര്‍ പ്ലസ് എത്തുന്നത്. ഡീസല്‍ എന്‍ജിന്‍ 170 പിഎസ് പവറും 350 എന്‍എം ടോര്‍ക്കും ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ 143 പിഎസ് പവറും 250 എന്‍എം ടോര്‍ക്കും ഹൈബ്രിഡ് എന്‍ജിന്‍ 143 പിഎസ് പവറും 250 എന്‍എം ടോര്‍ക്കുമേകും. ആറ് സ്പീഡ് മാനുവല്‍, ഡ്യുവല്‍ ക്ലെച്ച് എന്നിവയായിരിക്കും ട്രാന്‍സ്മിഷന്‍.
Content Highlights: MG Motors Announce Price Hike For Hector Plus SUV
Content Highlights: