ജനപ്രിയ ഇലക്ട്രിക് എസ്.യുവിക്ക് വില കൂട്ടി എം.ജി; അധികം നല്‍കേണ്ടി വരിക 89000 രൂപ വരെ

ചൈനീസ്-ബ്രിട്ടീഷ് ബ്രാന്‍ഡായ എം.ജി തങ്ങളുടെ ജനപ്രിയ ഇലക്ട്രിക് എസ്.യു.വിയായ എം.ജി Zsന്റെ വില വര്‍ധിപ്പിച്ചു. 89000 രൂപയോളമാണ് ഈ ഇ.വി ക്ക് ഇനി അധികമായി ചിലവഴിക്കേണ്ടി വരിക. വില വര്‍ധനവ് വാഹനത്തിന്റെ ഉയര്‍ന്ന വേരിയെന്റുകളെ മാത്രമേ ബാധിക്കുകയുള്ളു എന്നാണ് റിപ്പോര്‍ട്ട്. വാഹനത്തിന്റെ എന്‍ട്രി ലെവല്‍ വാഹനങ്ങള്‍ക്ക് വില വര്‍ധനവില്ല.
എസെന്‍സ് ഡ്യുവല്‍ ടോണ്‍ ഐക്കണിക് ഐവറി, എസെന്‍സ് ഡാര്‍ക്ക് ഗ്രേ വേരിയന്റുകളുടെ വിലയാണ് 89000 രൂപ വര്‍ധിക്കുക. എക്സ്‌ക്ലൂസീവ് പ്ലസ് ഡാര്‍ക്ക് ഗ്രേ വേരിയന്റിന് 61,800 രൂപയും എക്സ്‌ക്ലൂസീവ് പ്ലസ് ഡ്യുവല്‍ ടോണ്‍ ഐക്കണിക് ഐവറി, 100 ഇയര്‍ എഡിഷന്‍ വേരിയന്റുകള്‍ക്ക് 61,000 രൂപയും വര്‍ധിക്കും. എക്‌സൈറ്റ് പ്രോ വേരിയന്റിന് 49,800 രൂപ വര്‍ധിച്ചു. ഇപ്പോള്‍ ഈ എംജി Zs.വിയുടെ എക്‌സ്-ഷോറൂം വില 18 .98 ലക്ഷം മുതല്‍ 26 .64 ലക്ഷം വരെയാണ്.
എം.ജി. ZS ഇലക്ട്രിക് ഉള്‍പ്പെടുന്ന വാഹന ശ്രേണിയിലെ ഏറ്റവും വലിയ ബാറ്ററി പാക്കുമായാണ് ZS EVയുടെ പുതിയ പതിപ്പ് വിപണിയില്‍ എത്തിയത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 461 കിലോമീറ്റര്‍ സഞ്ചരിക്കാനുള്ള ശേഷിയും ഈ വാഹനത്തിനുണ്ട്. 50.3 കിലോവാട്ട് ബാറ്ററി പാക്കും 174 ബി.എച്ച്.പി. പവറും 280 എന്‍.എം. ടോര്‍ക്കുമേകുന്ന ഇലക്ട്രിക് മോട്ടോറുമാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. കേവലം 8.5 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സാധിക്കുന്നതും ഈ വാഹനത്തിന്റെ സവിശേഷതയാണ്.
ആഗോള തലത്തില്‍ തന്നെ ഫയര്‍, കൊളീഷന്‍, ഡസ്റ്റ്, സ്മോക്ക് തുടങ്ങി എട്ട് സുരക്ഷ പരീക്ഷകള്‍ നേരിട്ട് കരുത്ത് തെളിയിച്ചിട്ടുള്ള വാഹനമാണ് എം.ജിയുടെ ഈ ഇലക്ട്രിക് എസ്.യു.വിയെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ഇന്ത്യയിലെ ആദ്യ കണക്ടഡ് ഇലക്ട്രിക് എസ്.യു.വി. എന്ന ഖ്യാതിയും ZS ഇലക്ട്രിക്കിനാണ്. ഐ-സ്മാര്‍ട്ട് സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ 75-ല്‍ അധികം കണക്ടഡ് ഫീച്ചറുകളാണ് ഇതിലുള്ളത്. എട്ട് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഇതില്‍ നല്‍കിയിട്ടുണ്ട്. ഡ്യുവല്‍ പാന്‍ പനോരമിക് സണ്‍റൂഫ്, റെയിന്‍ സെന്‍സിങ്ങ് വൈപ്പറുകള്‍, ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോ ഹെഡ്‌ലാമ്പ്, പുഷ് സ്റ്റാര്‍ട്ട്-സ്റ്റോപ്പ് സംവിധാനം തുടങ്ങിയവ വാഹനത്തിന്റെ സാങ്കേതിക തികവ് തെളിയിക്കുന്നു.
Content Highlights: mg hikes zs ev prices by up to Rs. 89000