ക്യാപ്റ്റന്‍ സീറ്റുകളും, ആഡംബര ഇന്റീരിയറുമായി ഹെക്ടര്‍ പ്ലസ് ടീസര്‍; അവതരണം ഉടന്‍

വരവടുക്കുന്നതോടെ ഹെക്ടര്‍ പ്ലസ് എസ്‌യുവിയുടെ കൂടുതല്‍ ഫീച്ചറുകള്‍ അറിയിച്ചുള്ള ടീസറുകള്‍ പുറത്തുവിടുകയാണ് നിര്‍മാതാക്കളായ എംജി മോട്ടോഴ്‌സ്. അകത്തളത്തെ കൂടുതല്‍ ആഡംബരമാക്കുന്ന ക്യാപ്റ്റന്‍ സീറ്റുകളാണ് പുതിയ ടീസറിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. മൂന്ന് നിരയിലായി ബ്രൗണ്‍ നിറത്തില്‍ തുകലില്‍ പൊതിഞ്ഞ സീറ്റുകളാണ് ഹെക്ടര്‍ പ്ലസിന്റെ അകത്തളത്തെ ആകര്‍ഷകമാക്കുന്നത്.
എംജി മോട്ടോഴ്‌സ് ഇന്ത്യയിലെത്തിക്കുന്ന മൂന്നാമത്തെ വാഹനമായ ഹെക്ടര്‍ പ്ലസ് ഈ മാസം അവതരിപ്പിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഇതിനുമുന്നോടിയായി എംജിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഈ വാഹനത്തിന്റെ വിവരങ്ങള്‍ നല്‍കുകയും, ഹെക്ടര്‍ പ്ലസിനായുള്ള ബുക്കിങ്ങ് ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. റെഗുലര്‍ ഹെക്ടറിന്റെ ആറ് സീറ്റര്‍ പതിപ്പാണ് ഹെക്ടര്‍ പ്ലസ് ബാഡ്ജിങ്ങിലെത്തുന്നത്.
അതേസമയം, വെറും റീ ബാഡ്ജിങ്ങ് മോഡല്‍ മാത്രമല്ല ഹെക്ടര്‍ പ്ലസ്. മുഖഭാവത്തില്‍ ഉള്‍പ്പെടെ മാറ്റം വരുത്തിയാണ് ഈ വാഹനത്തിന്റെ എന്‍ട്രി.ഗ്രില്ല് റെഗുലര്‍ മോഡലിലേത് നിലനിര്‍ത്തിയെങ്കിലും ഹെഡ്‌ലൈറ്റ്, ഡിആര്‍എല്‍ തുടങ്ങിയവയുടെ ഡിസൈനില്‍ കാര്യമായ മാറ്റം വരുത്തിയിട്ടുണ്ട്. സ്‌കിഡ് പ്ലേറ്റും പ്ലാസ്റ്റിക് ക്ലാഡിങ്ങും നല്‍കിയ വലിയ ബംമ്പറും ഹെക്ടര്‍ പ്ലസിലെ മാറ്റങ്ങളാണ്.
ഇന്റീരിയറിനെ സംബന്ധിച്ചുള്ള ആദ്യ വെളിപ്പെടുത്തലാണ് ഈ ടീസറിലൂടെ നടത്തിയിരിക്കുന്നത്. മൂന്ന് നിരയിലും ലെതര്‍ ആവരണമുള്ള ക്യാപ്റ്റന്‍ സീറ്റാണ് നല്‍കിയിട്ടുള്ളത്. സീറ്റുകളുടെ എണ്ണം ഉയരുന്നതിനൊപ്പം വാഹനത്തിന്റെ നീളം അല്‍പ്പം ഉയര്‍ത്തിയിട്ടുണ്ട്. ഹെക്ടറിന്റെ സിഗ്‌നേച്ചറായിരുന്ന ഇന്റര്‍നെറ്റ് കാര്‍ സാങ്കേതികവിദ്യ ഹെക്ടര്‍ പ്ലസിലേക്ക് പറിച്ചുനടുന്നുണ്ടെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചത്.
മൈല്‍ഡ് ഹൈബ്രിഡ് ഉള്‍പ്പെടെ രണ്ട് 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലും 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുമാണ് ഹെക്ടര്‍ പ്ലസ് എത്തുന്നത്. ഡീസല്‍ എന്‍ജിന്‍ 170 പിഎസ് പവറും 350 എന്‍എം ടോര്‍ക്കും ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ 143 പിഎസ് പവറും 250 എന്‍എം ടോര്‍ക്കും ഹൈബ്രിഡ് എന്‍ജിന്‍ 143 പിഎസ് പവറും 250 എന്‍എം ടോര്‍ക്കുമേകും. ആറ് സ്പീഡ് മാനുവല്‍, ഡ്യുവല്‍ ക്ലെച്ച് എന്നിവയായിരിക്കും ട്രാന്‍സ്മിഷന്‍.
Content Highlights: MG Hector Plus Teaser Released With Caption Seats
Content Highlights: