പുതിയ വര്‍ഷത്തില്‍ പുത്തന്‍ വില; കിയ സെല്‍റ്റോസിന്റെ വില ഉയര്‍ത്തി
ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയ ആദ്യമായി ഇന്ത്യയിലെത്തിച്ച വാഹനമായ സെല്‍റ്റോസിന്റെ വില ഉയര്‍ത്തുന്നു. 20,000 രൂപ മുതല്‍ 35,000 രൂപ വരെയാണ് സെല്‍റ്റോസിന്റെ വില ഉയരുന്നതെന്നാണ് സൂചന. പുതിയ വില അനുസരിച്ച് 9.89 ലക്ഷം രൂപ മുതല്‍ 17.34 ലക്ഷം രൂപ വരെയാണ് വില.
സെല്‍റ്റോസിന്റെ പെട്രോള്‍ വേരിയന്റിന് 9.89 ലക്ഷം രൂപയിലാണ് വില ആരംഭിക്കുന്നത്. ഉയര്‍ന്ന വേരിയന്റിന് 14.09 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. പെട്രോള്‍ പതിപ്പിലെ അടിസ്ഥാന വേരിയന്റിന് 20,000 രൂപയും ഉയര്‍ന്ന വേരിയന്റിന് 30,000 രൂപയുമാണ് കൂടുന്നത്.
ഡീസല്‍ മോഡലുകള്‍ക്ക് 34,000 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ സെല്‍റ്റോസ് ഡീസല്‍ പതിപ്പിന്റെ വില 10.34 ലക്ഷം മുതല്‍ 17.34 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. ടര്‍ബോ എന്‍ജിന്‍ പെട്രോള്‍ പതിപ്പിന് 30,000 രൂപ വരെയാണ് കൂടിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
ജിടി, ടെക് ലൈന്‍ എന്നീ റേഞ്ചുകളിലാണ് സെല്‍റ്റോസ് വരുന്നത്. മൂന്ന് പെട്രോള്‍, അഞ്ച് ഡീസല്‍ പതിപ്പുകളാണ് സെല്‍റ്റോസിനുള്ളത്, GTK, GTX, GTX+ എന്നിവ പെട്രോള്‍ പതിപ്പുകളും HTE, HTK, HTK+, HTX, HTX+ എന്നീ ഡീസല്‍ വകഭേദങ്ങളും.
1.4 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്നീ മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളിലാണ് സെല്‍റ്റോസ് നിരത്തിലെത്തുന്നത്. ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ച്, ആറ് സ്പീഡ് സിവിടി, 6 സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക്, ആറ് സ്പീഡ് മാനുവല്‍ എന്നിങ്ങനെയാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍സ്.
Content Highlights: Kia Seltos Prices Increased By Up To Rs 35,000
Content Highlights: