ഇഞ്ചിയോണിന്റെ ഇടിവെട്ടോണം; കിയ കാറുകള്‍ക്ക് രണ്ടുലക്ഷം രൂപയുടെ വരെ ഓഫറുകളുമായി ഓണാഘോഷം

കേരളത്തില്‍ ഓണത്തിന്റെ ആരവങ്ങള്‍ മുഴങ്ങി തുടങ്ങുകയാണ്. വാഹന വിപണിയിലും ഇതിന്റെ പ്രതിഫലങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആഘോഷങ്ങള്‍ക്ക് തുടക്കമിട്ട് വാഹനങ്ങള്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് കിയ മോട്ടോഴ്‌സിന്റെ കേരളത്തിലെ മുന്‍നിര വിതരണക്കാരായ ഇഞ്ചിയോണ്‍ കിയ. ഇടിവെട്ടോണം എന്ന പേരിലാണ് ഇഞ്ചിയോണ്‍ വാഹനങ്ങള്‍ക്ക് ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
കിയ മോട്ടോഴ്‌സിന്റെ ടോപ്പ് സെല്ലിങ് വാഹനമായ സെല്‍റ്റോസിന് ഈ ഓണക്കാലത്ത് രണ്ടുലക്ഷം രൂപയുടെ ആനുകൂല്യമാണ് ഇഞ്ചിയോണ്‍ കിയ ഉറപ്പാക്കുന്നത്. ഇതിനുപുറമെ, കാരന്‍സ്, സോണറ്റ് എന്നീ മോഡലുകള്‍ക്ക് ഒരുലക്ഷം രൂപയുടെ പ്രത്യേക ആനുകൂല്യമാണ് നല്‍കുന്നത്. സിറോസ്, കാര്‍ണിവല്‍ എന്നീ മോഡലുകള്‍ക്ക് യഥാക്രമം 1.14 ലക്ഷവും 1.5 ലക്ഷം രൂപയുടെയും ആനുകൂല്യവും ഉറപ്പാക്കും.
കിയ വാഹനങ്ങള്‍ക്ക് ഏറ്റവും മികച്ച ഓഫറുകള്‍ക്ക് പുറമെ, ലക്കി ഡ്രോ മത്സരത്തിലൂടെ ഇഞ്ചിയോണ്‍ കിയയുടെ ഉപയോക്താക്കള്‍ക്ക് നിരവധി സമ്മാനങ്ങള്‍ സ്വന്തമാക്കാനുള്ള അവസരമാണ് ഇടിവെട്ടോണത്തിലൂടെ ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെയുള്ള ജില്ലകളിലെ ഇഞ്ചിയോണ്‍ കിയയുടെ ഡീലര്‍ഷിപ്പുകളില്‍ ഈ ആനുകൂല്യങ്ങള്‍ ഉറപ്പാക്കുന്നുണ്ട്.
ഈ ഓണക്കാലത്ത് ഇഞ്ചിയോണ്‍ കിയയില്‍ നിന്ന് വാഹനം സ്വന്തമാക്കുന്ന ഉപയോക്താവിന് ബമ്പര്‍ സമ്മാനമായി കിയയുടെ സിറോസ് എന്ന മറ്റൊരു മോഡല്‍ കൂടി സമ്മാനമായി നേടാനാകും. ആഴ്ചതോറും തിരഞ്ഞെടുക്കുന്ന വിജയികള്‍ക്ക് റെഫ്രിജറേറ്റര്‍, വാഷിങ് മെഷിന്‍, ഐഫോണ്‍ 15, സോണി പ്ലേസ്റ്റേഷന്‍, മൈക്രോവേവ് ഓവന്‍, 32 ഇഞ്ച് എല്‍ഇഡി ടിവി എന്നിവയും സമ്മാനമായി നേടാം.
Content Highlights: Kia Onam Offers: Incheon Kia Announces Huge Discounts & Prizes This Festive Season