വാഹനവായ്പ വേഗത്തിലാക്കാന്‍ ഹ്യുണ്ടായിയും ഐ.സി.ഐ.സി.ഐ. ബാങ്കും കൈകോര്‍ക്കുന്നു

-
-

ഓണ്‍ലൈന്‍ വാഹന വായ്പ കൂടുതല്‍ അനായാസമാക്കുന്നതിനായി ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വാഹനനിര്‍മാതാക്കളായ ഹ്യുണ്ടായി മോട്ടോഴ്‌സും സ്വകാര്യ ബാങ്കിങ്ങ് സ്ഥാപനമായ ഐ.സി.ഐ.സി.ഐ. ബാങ്കും സഹകരിക്കുന്നു. ഹ്യുണ്ടായി അടുത്തിടെ അവതരിപ്പിച്ച ക്ലിക്ക് ടു ബൈ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായാണ് ഈ കൂട്ടുകെട്ട്.

ഈ സഹകരണത്തിലൂടെ ഹ്യുണ്ടായിയുടെ വാഹനങ്ങള്‍ വാങ്ങുന്നതും പണം നല്‍കുന്നതുമുള്‍പ്പെടെ എല്ലാ ഇടപാടുകളും ഓണ്‍ലൈനിലൂടെ സാധ്യമാക്കാന്‍ കഴിയുമെന്നാണ് ഇരുകമ്പനികളും പ്രതീക്ഷിക്കുന്നത്. ഐ.സി.ഐ.സി.ഐ. ബാങ്കിലെ അംഗീകൃത ഉപഭോക്താക്കള്‍ക്ക് ക്ലിക്ക് ടു ബൈ പ്ലാറ്റ്‌ഫോമില്‍നിന്ന് തന്നെ വാഹന വായ്പയ്ക്ക് അപേക്ഷിക്കാന്‍ കഴിയും കമ്പനി അറിയിച്ചു.

ഐ.സി.ഐ.സി.ഐ. ബാങ്കുമായുള്ള സഹകരണത്തിലൂടെ ഹ്യുണ്ടായിയുടെ സേവനങ്ങള്‍ കൂടുതല്‍ കരുത്തുറ്റതാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. ഈ കൂട്ടുക്കെട്ടിലൂടെ ഹ്യുണ്ടായിയുടെ നെറ്റ്‌വര്‍ക്ക് ഗ്രാമപ്രദേശങ്ങളിലും ശക്താമാക്കാന്‍ കഴിയുമെന്നും ഹ്യുണ്ടായി മോട്ടോഴ്‌സ് കോര്‍പറേറ്റ് പ്ലാനിങ്ങ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡബ്ല്യു.എസ്. ഓഹ് അഭിപ്രായപ്പെട്ടു. 

ഹ്യുണ്ടായിയുമായി കൈകോര്‍ക്കുന്നതില്‍ അഭിമാനമുണ്ടെന്നും പുതിയ വാഹനം സ്വപ്‌നം കാണുന്നവര്‍ക്കുന്ന സാമ്പത്തിക പിന്തുണ ഉറപ്പാക്കുന്നതില്‍ ഐ.സി.ഐ.സി.ഐ. ബാങ്ക് പ്രതിജ്ഞബദ്ധമാണെന്നും ബാങ്കിന്റെ സെക്വേഡ്‌ അസറ്റ് വിഭാഗം മേധാവി രവി നാരായണന്‍ പറഞ്ഞു.

Content Highlights: Hyundai Signs MoU with ICICI Bank to Offer Online Car Finance to Customers Through ‘Click to Buy’

Content Highlights: