മൂന്ന് എന്‍ജിന്‍, അഞ്ച് വേരിയന്റ്; ഹ്യുണ്ടായി ഓറയെ അടുത്തറിയാം
കോംപാക്ട് സെഡാന്‍ ശ്രേണിയിലേക്ക് ഹ്യുണ്ടായിയില്‍ നിന്നെത്തുന്ന പുതിയ വാഹനമാണ് ഓറ. ഹ്യുണ്ടായി എക്‌സെന്റിന്റെ പ്രീമിയം പതിപ്പെന്ന് വിശേഷിപ്പിക്കാന്‍ സാധിക്കുന്ന ഈ വാഹനം ഫീച്ചര്‍ സമ്പന്നമാണ്. മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളിലും അഞ്ച് വേരിയന്റുകളിലുമാണ് ഓറ നിരത്തുകളിലെത്താനൊരുങ്ങുന്നത്. ഈ വാഹനത്തിന്റെ എന്‍ജിന്‍, നിറങ്ങള്‍, ഫീച്ചറുകള്‍ എന്നിവയെ കുറിച്ച് അടുത്തറിയാം.
പുറംമോടി
- പ്രൊജക്ഷന്‍ ഹെഡ്‌ലാമ്പ്
- ബൂമറാങ്ങ് എല്‍ഇഡി ഡിആര്‍എല്‍
- പ്രൊജക്ഷന്‍ ഫോഗ്‌ലാമ്പ്
- എല്‍ഇഡി ടെയ്ല്‍ലൈറ്റ്
- 15 ഇഞ്ച് ഡയമണ്ട് കട്ട് അലോയി വീല്‍.
ഉള്‍വശം
- ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ സംവിധാനമുള്ള എട്ട് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം
- അര്‍കാമീസ് സൗണ്ട് സിസ്റ്റം
- റിയര്‍വ്യൂ മോണിറ്റര്‍, 5.3 ഇഞ്ച് ഡിജിറ്റര്‍ സ്പീഡോ മീറ്റര്‍
- ലെതര്‍ ആവരണമുളള ഗിയര്‍
- വയര്‍ലെസ് ചാര്‍ജര്‍
- യുഎസ്ബി ചാര്‍ജര്‍
- ഇക്കോ കോട്ടിങ്ങ്
- ഐബ്ലു ഓഡിയോ റിമോട്ട് സ്റ്റാര്‍ട്ട്
മുകളില്‍ പറഞ്ഞിട്ടുള്ളവയാണ് ഇന്റീരിയറിലെ പ്രധാന ഫീച്ചറുകള്‍. ഇതില്‍ ഡ്രൈവര്‍ റിയര്‍വ്യൂ മോണിറ്റര്‍ കോംപാക്ട് സെഡാന്‍ സെഗ്മെന്റില്‍ തന്നെ ആദ്യമാണ്. ഐബ്ലു ഓഡിയോ റിമോട്ട് സ്റ്റാര്‍ട്ട് സംവിധാനം ഈ വാഹനത്തിലെ പുതുമയാണ്.
എന്‍ജിന്‍/പവര്‍
- 1.2 ലിറ്റര്‍ കാപ്പ പെട്രോള്‍- 83 പിഎസ്/113 എന്‍എം
- 1.2 ലിറ്റര്‍ ഇക്കോടോര്‍ക്ക് ഡീസല്‍- 75 പിഎസ്/192 എന്‍എം
- 1.0 ലിറ്റര്‍ ടി-ജിഡിഐ പെട്രോള്‍- 100 പിഎസ്/ 171 എന്‍എം
ഈ എന്‍ജിനുകള്‍ക്ക് പുറമെ, സിഎന്‍ജി കരുത്തേകുന്ന ഒരു എന്‍ജിന്‍ കൂടി ഓറയില്‍ സ്ഥാനം പിടിക്കുമെന്നാണ് സൂചന. ഒാറയുടെ മുന്‍ഗാമിയായ എക്‌സെന്റില്‍ സിഎന്‍ജി എന്‍ജിന്‍ നല്‍കിയിരുന്നു. ഇതില്‍ 1.2 ലിറ്റര്‍ പെട്രോള്‍-ഡീസല്‍ എന്‍ജിനുകള്‍ക്കൊപ്പം മാനുവല്‍-ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകള്‍ നല്‍കുന്നുണ്ട്. 1.0 ലിറ്റര്‍ എന്‍ജിനൊപ്പം മാനുവല്‍ ട്രാന്‍സ്മിഷന്‍ മാത്രമാണുള്ളത്.
വേരിയന്റുകള്‍
ഇ, എസ്, എസ്എക്‌സ്, എസ്എക്‌സ്+, എസ്എക്‌സ്(ഒ) എന്നീ അഞ്ച് വേരിയന്റുകളിലാണ് ഓറ എത്തുന്നത്. ഇതില്‍ ഇ, എസ് വേരിയന്റുകള്‍ പെട്രോള്‍ എന്‍ജിന്‍ മാനുവല്‍ ട്രാന്‍സ്മിഷനില്‍ മാത്രമാണ് എത്തുന്നത്.
നിറങ്ങള്‍
- ഫയറി റെഡ്
- പോളാര്‍ വൈറ്റ്
- ടൈഫൂണ്‍ സില്‍വര്‍
- ടൈറ്റാന്‍ ഗ്രേ
- ആല്‍ഫ ബ്ലു
- വിന്റേജ് ബ്രൗണ്‍
Source: Indianautosblog
Content Highlights: Hyundai Aura Features Including Engine, Variant, Colour Etc
Content Highlights: