മത്സരത്തിന് എംജി ശ്രീകുമാറും; ഇന്നോവ ക്രിസ്റ്റയ്ക്കായി ‘KL77 E 7777’ നമ്പർ സഫ്ന സ്വന്തമാക്കിയത് 10.10 ലക്ഷം രൂപയ്ക്ക്

പ്രതീകാത്മക ചിത്രം| AI generated
പ്രതീകാത്മക ചിത്രം| AI generated

പേരാമ്പ്ര: വാഹനത്തിന് ഫാൻസി രജിസ്‌ട്രേഷൻ നമ്പർ ലഭിക്കാനായി മോട്ടോർവാഹന വകുപ്പിന്റെ ലേലത്തിൽ പങ്കെടുത്ത് കുറ്റ്യാടി സ്വദേശി ഇഷ്ടനമ്പർ സ്വന്തമാക്കിയത് 10.10 ലക്ഷം രൂപയ്ക്ക്.

കാറിനായി ‘KL77 E 7777’ എന്ന നമ്പറാണ് പേരാമ്പ്ര ജോ.ആർടിഒ ഓഫീസിൽനിന്ന്‌ ഇത്രയുംവലിയ തുകയ്ക്ക് കുറ്റ്യാടി സ്വദേശി സഫ്‌ന സ്വന്തമാക്കിയത്. സഫ്‌നയടക്കം നാലുപേർ അവസാനഘട്ടംവരെ ലേലത്തിൽ പങ്കെടുത്തിരുന്നു. അടുത്തദിവസം പണമടച്ച് നടപടികൾ പൂർത്തീകരിക്കാനുണ്ട്.

ഗായകൻ എം.ജി. ശ്രീകുമാറും ഈ നമ്പറിനായി ലേലത്തിൽ പങ്കെടുത്തിരുന്നു. അദ്ദേഹം അടുത്തിടെ സ്വന്തമാക്കിയ മെര്‍സിഡീസ് ബെന്‍സ് ഇ ക്ലാസ് 220 D-യ്ക്ക് വേണ്ടിയായിരുന്നു ഇത്.

പേരാമ്പ്ര ജോ. ആർടിഒ ഓഫീസ് നിലവിൽ വന്നതിനുശേഷം ഇത്രയുംവലിയ തുക ലേലത്തിൽ ലഭിക്കുന്നത് ആദ്യമാണെന്ന് അധികൃതർ പറഞ്ഞു. 3.60 ലക്ഷമായിരുന്നു ലേലത്തിൽ ഇതിനുമുൻപ്‌ ലഭിച്ച വലിയതുക.

Content Highlights: Kuttiyadi resident Safna bought the fancy registration number KL 77 E 7777 for ₹10.10 lakh at the Peramangara Joint RTO auction, setting a new record for the office.