ഇന്ത്യയില്‍ സിട്രോണിന്റെ മുഖമായി ധോണി; സി3 എയര്‍ക്രോസിന്റെ ധോണി എഡിഷന്‍ പുറത്തിറക്കി

ഇന്ത്യയിലെ വാഹന വിപണിയില്‍ കരുത്തന്‍ സാന്നിധ്യമാകാനുള്ള ശ്രമത്തിലാണ് ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സിട്രോണ്‍. സി5 എയര്‍ക്രോസ് എന്ന പ്രീമിയം എസ്.യു.വിയിലൂടെ ഇന്ത്യ നിരത്തുകളില്‍ വരവറിയിച്ച സിട്രോണിന്റെ വാഹനനിരയില്‍ ഒരു ഇലക്ട്രിക് ഉള്‍പ്പെടെ നാല് മോഡലുകളാണുള്ളത്. എത്തിയിട്ടുള്ള എല്ലാം മോഡലുകളിലും സെഗ്മെന്റിലെ മറ്റ് വാഹനങ്ങളില്‍ നിന്ന് വ്യത്യസ്തമാകുന്നതിനുള്ള എന്തെങ്കിലും ഒരു സവിശേഷത വരുത്തിയിട്ടുണ്ടെന്നുള്ളതും സിട്രോണിന്റെ ഹൈലൈറ്റാണ്.
ഇത്തരത്തില്‍ സിട്രോണ്‍ എത്തിച്ചിട്ടുള്ള ഒരു വേറിട്ട മോഡലാണ് സി3 എയര്‍ക്രോസ് ധോണി എഡിഷന്‍ 7 എന്നത്. അടുത്തിടെയാണ് ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് ക്യാപ്റ്റനായ മഹേന്ദ്ര സിങ് ധോണിയെ സിട്രോണ്‍ ഇന്ത്യയുടെ ബ്രാന്റ് അംബാസിഡറായി നിയോഗിച്ചത്. ഇതിനുപിന്നാലെയാണ് അദ്ദേഹത്തിന്റെ പേരിലുള്ള പ്രത്യേക എഡിഷന്‍ വാഹനം പുറത്തിറക്കിയിരിക്കുന്നത്. സി3 എയര്‍ക്രോസിന്റെ തനത് രൂപത്തിനൊപ്പം അധിക ഡിസൈനുകളും നല്‍കിയാണ് ഈ മോഡല്‍ ഒരുങ്ങിയിട്ടുള്ളത്.
ഇരട്ട നിറത്തിലാണ് സി3 എയര്‍ക്രോസ് ധോണി എഡിന്റെ എക്‌സ്റ്റീരിയര്‍ ഒരുക്കിയിരിക്കുന്നത്. പ്രത്യേകം ഡിക്കലുകള്‍ക്കൊപ്പം ധോണി എഡിഷന്‍ എന്ന ബാഡ്ജിങ്ങും മുന്നിലെ ഡോറില്‍ നല്‍കിയിരിക്കുന്നത് കാണാം. പിന്നിലെ ഡോര്‍ നിറയുന്ന തരത്തിലാണ് സെവൻ എന്ന അക്കം രേഖപ്പെടുത്തിയിരിക്കുന്നത്. മറ്റ് ഡിസൈനുകളെല്ലാം റെഗുലര്‍ മോഡലിന് സമമാണ്. എല്‍.ഇ.ഡി.ഡി.ആര്‍എല്‍, ക്രോമിയം ആവരണമുള്ള ഗ്രില്ല്, വലിയ ഹെഡ്‌ലാമ്പ് എന്നിവയെല്ലാം
പ്രത്യേക പതിപ്പായതിന്റെ മാറ്റങ്ങള്‍ ഇന്റീരിയറിലും വരുത്തിയിട്ടുണ്ട്. ഇല്ലുമിനേറ്റ് ചെയ്യുന്ന ഡോര്‍ സില്ലുകള്‍, ധോണി എഡിഷന്‍ തീം നല്‍കിയിട്ടുള്ള കുഷ്യനുകള്‍, സീറ്റ് ബെല്‍റ്റില്‍ നല്‍കിയിട്ടുള്ള കുഷ്യനുകള്‍ എന്നിവയാണ് ഇന്റീരിയറില്‍ പ്രധാനമായും വരുത്തിയിട്ടുള്ള മാറ്റങ്ങള്‍. ധോണി എഡിഷന്‍ വാഹനം സ്വന്തമാക്കുന്ന ഉപയോക്താക്കള്‍ക്ക് ധോണി ബ്രാന്റിങ്ങിലുള്ള സമ്മാനങ്ങളും നല്‍കുമെന്നാണ് സിട്രോണ്‍ ഉറപ്പുനല്‍കിയിട്ടുള്ളത്.
റെഗുലര്‍ മോഡലിലെ മെക്കാനിക്കല്‍ ഫീച്ചറുകള്‍ കടംകൊണ്ടാണ് ധോണി എഡിഷനും നിരത്തുകളില്‍ എത്തുന്നത്. 1.2 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് സി3 എയര്‍ക്രോസില്‍ പ്രവര്‍ത്തിക്കുന്നത്. 110 ബി.എച്ച്.പി. പവറും 190 എന്‍.എം. ടോര്‍ക്കുമാണ് ഇത് ഉത്പാദിപ്പിക്കുന്ന പവര്‍. ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക്ക്, ആറ് സ്പീഡ് മാനുവല്‍ എന്നിവയാണ് സിട്രോണ്‍ സി3 എയര്‍ക്രോസിലെ ട്രാന്‍സ്മിഷനുകള്‍.
Content Highlights: Citroen India launches Dhoni edition 7 of C3 Aircross SUV