കേരളത്തിലെ നിരത്തില്‍ ടാക്‌സിയായി ഓടാന്‍ 14 കോടിയുടെ റോള്‍സ് റോയിസ് ഫാന്റം

-
-

കേരളത്തിലെ നിരത്തില്‍ അത്യാഡംബര വാഹനമായ റോള്‍സ് റോയിസിന്റെ ടാക്‌സിയുമെത്തുന്നു. ബോബി ചെമ്മണ്ണൂര്‍ ഗ്രൂപ്പാണ് റോള്‍സ് റോയിസിന്റെ ടാക്‌സി സര്‍വീസ് ആരംഭിച്ചിരിക്കുന്നത്. ബോബി ഓക്‌സിജന്‍ റിസോര്‍ട്ടിന്റെ പാക്കേജിലുള്ള യാത്ര ഒരുക്കുന്നതിനായാണ് കേരളത്തിലെ ആദ്യത്തെ റോള്‍സ് റോയിസ് ടാക്‌സി എത്തിച്ചിരിക്കുന്നത്. 

25,000 രൂപയ്ക്ക് രണ്ട് ദിവസത്തേക്ക് 300 കിലോമീറ്റര്‍ റോള്‍സ് റോയിസ് സവാരിയും ബോബി ഓക്‌സിജന്റെ 28 റിസോര്‍ട്ടുകളിലൊന്നില്‍ താമസവുമൊരുക്കുന്നതാണ് പാക്കേജ്. ഇന്ത്യയില്‍ രണ്ടുദിവസത്തേക്കും 240 കിലോമീറ്റര്‍ യാത്രയ്ക്കുമായി 7.5 ലക്ഷം രൂപയാണ് റോള്‍സ് റോയിസ് വാടക ഈടാക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

റോള്‍സ് റോയിസിന്റെ ഫാന്റം എക്സ്റ്റന്‍ഡഡ് വീല്‍ബേസ് പതിപ്പാണ് ചെമ്മണ്ണൂര്‍ ടാക്‌സി സര്‍വീസിനായി എത്തിച്ചിരിക്കുന്നത്. ഗോള്‍ഡന്‍ ഫിനീഷിങ്ങിലുള്ള റോള്‍സ് റോയിസ് ഫാന്റമാണ് ചെമ്മണ്ണൂര്‍ ടാക്‌സിയായി എത്തിച്ചിരിക്കുന്നത്. വുഡന്‍ പാനല്‍ ഫിനീഷിങ്ങാണ് അകത്തളത്തിന് ആഡംബരഭാവം നല്‍കുന്നത്. 

6.75 ലിറ്റര്‍ ട്വിന്‍ ടര്‍ബോ ചാര്‍ജ്ഡ് വി 12 എന്‍ജിനാണ് കരുത്ത് പകരുക. 5000 ആര്‍പിഎമ്മില്‍ 563 ബിഎച്ച്പി പവറും 1700 ആര്‍പിഎമ്മില്‍ 900 എന്‍എം ടോര്‍ക്കുമേകും എന്‍ജിന്‍. ദഎ 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് മുഖേനെയാണ് എന്‍ജിന്‍ കരുത്ത് പിന്‍ ചക്രങ്ങളിലേക്ക് എത്തുക. 

5982 എംഎം നീളവും 2018 എംഎം വീതിയും 1656 എംഎം ഉയരവും 3772 എംഎം വീല്‍ബേസും എക്സ്റ്റന്‍ഡഡ് വീല്‍ബേസ് മോഡലിനുണ്ട്. 5.3 സെക്കന്‍ഡുകള്‍കൊണ്ടുതന്നെ നിശ്ചലാവസ്ഥയില്‍നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാനാകും. മണിക്കൂറില്‍ 250 കിലോമീറ്ററായി പരമാവധി വേഗം നിജപ്പെടുത്തിയിട്ടുണെങ്കിലും അതിവേഗ ട്രാക്കുകളില്‍ വേഗം ഇതിലും കൂടും.

Content Highlights: Bobby Chemmannor Introduce Rolls Royce Phantom EWB Model To His Taxi Fleet 

Content Highlights: