ബി.എം.ഡബ്ല്യു. ത്രീ സീരീസ് ഗ്രാന്‍ ലിമോസിന്‍ വരുന്നു; ജനുവരി 21-ന് അവതരിപ്പിച്ചേക്കും

ആഡംബര വാഹന നിര്‍മാതാക്കളായ ബി.എം.ഡബ്ല്യു.വിന്റെ പ്രീമിയം സെഡാന്‍ മോഡലായ ത്രീ സീരീസ് ഗ്രാന്‍ ലിമോസില്‍ പതിപ്പ് ജനുവരി 21-ന് അവതരിപ്പിക്കും. ത്രീ സീരീസിന്റെ ലോങ്ങ് വീല്‍ ബേസ് (എല്‍.ഡബ്ല്യു.ബി) വേരിയന്റായാണ് ഗ്രാന്‍ ലിമോസിന്‍ എത്തുന്നത്. ഈ വാഹനത്തിന്റെ ആദ്യമായി ഒരുങ്ങുന്ന റൈറ്റ് ഹാന്‍ഡ് പതിപ്പാണ് ഇന്ത്യയിലെത്തുന്നത്.
ഗ്രാന്‍ ലിമോസിന്‍ ലോങ്ങ് വീല്‍ബേസ് പതിപ്പില്‍ റെഗുലര്‍ മോഡലിനെക്കാള്‍ 110 എം.എം. വീല്‍ബേസ് ഉയര്‍ത്തിയിട്ടുണ്ട്. ഇതിന് ആനുപാതികമായി വാഹനത്തിന്റെ നീളം 120 എം.എം കൂടിയിട്ടുണ്ട്. ഈ വാഹനത്തിലെ പിന്‍നിര സീറ്റുകളുടെ ലെഗ് റൂം ഉയര്‍ത്തിയതും മറ്റൊരു പ്രത്യേകതയാണ്. 23 എം.എം. ആണി ലെഗ് റൂം വര്‍ധിപ്പിച്ചിട്ടുള്ളത്.
എല്‍.ഇ.ഡി. ഹെഡ്‌ലാമ്പ്, ടെയ്ല്‍ലാമ്പ്, ആംബിയന്റ് ലൈറ്റിങ്ങ്, മള്‍ട്ടി സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ യൂണിറ്റ്, പുതിയ ഹെഡ്‌റെസ്റ്റ്, വീതിയുള്ള ആംറെസ്റ്റ് എന്നിവയായിരിക്കും ഈ വാഹനത്തില്‍ മാറ്റമൊരുക്കുന്നത്. ബി.എം.ഡബ്ല്യു ഐഡ്രൈവ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, കണക്ടഡ് കാര്‍ സംവിധാനം, വയര്‍ലെസ് ചാര്‍ജിങ്ങ്, ത്രീഡി നാവിഗേഷന്‍ എന്നിവ സാങ്കേതിക മികവ് തെളിയിക്കും.
2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകളില്‍ ഈ വാഹനമെത്തിയേക്കും. പെട്രോള്‍ എന്‍ജിന്‍ 255 ബി.എച്ച്.പി. പവറും 400 എന്‍.എം ടോര്‍ക്കും, ഡീസല്‍ എന്‍ജിന്‍ 188 എന്‍.എം ടോര്‍ക്കുമേകും. ത്രീ സീരീസിന്റെയും ഫൈവ് സീരീസിന്റെയും മധ്യത്തിലായിരിക്കും ഗ്രാന്‍ ലിമോസിന്റെ സ്ഥാനമെന്നാണ് സൂചന.
Source: India Car News
Content Highlights; BMW 3 Series Gran Limousine LWB Variant Might Launch in January 21
Content Highlights: